
കോട്ടയം : വിവിധ അപകടങ്ങളിൽ 4 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വാഗമണ്ണിൽ വെച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ ജീപ്പിടിച്ച് വാഗമൺ സ്വദേശിനി ഇന്ദിരക്ക് ( 55 ) പരിക്കേറ്റു. ഉച്ചകഴിഞ്ഞായിരുന്നു അപകടം.
ഇന്നലെ രാത്രി കടപ്പാട്ടൂരിൽ വച്ച് കാറും ബൈക്കുകളും കൂട്ടിയിടിച്ച് ബൈക് യാത്രക്കാരായ പൂവരണി സ്വദേശികൾ ഗോകുൽ സി ഗോപകുമാർ ( 25 ) ഗിൽവാസ് (29) എന്നിവർക്ക് പരുക്കേറ്റു.
ഇന്നലെ മരങ്ങാട്ടുപള്ളിയിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് തൃശ്ശൂർ സ്വദേശി സതീഷിന് ( 30 ) പരിക്കേറ്റു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







