Spread the love

പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും അജ്ഞാതൻ ബസ് മോഷ്ടിച്ചു. ഇന്ന് പുലർച്ചയാണ് സംഭവം. പിന്നീട്, പാലക്കാട് നഗരത്തിലെ മംഗളം ടവറിന് സമീപത്ത് നിന്ന് ബസ് കണ്ടെത്തി. പുലർച്ചെ 5 മണിയോടെ കെഎസ്ആർടിസി ഓർഡിനറി ബസാണ് അജ്ഞാതൻ മോഷ്ടിച്ചത്. കെഎസ്ആർടിസി ബസ് ജീവനക്കാർ പിന്തുടർന്നതോടെ, മോഷ്ടാവ് ബസ് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പാലക്കാട് ടൗൺ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസ് മോഷ്ടിക്കാനായാണ് ഇയാള്‍ ഡിപ്പോയിലെത്തിയതായിരുന്നു. മോഷ്ടാവിനെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. മോഷ്ടാവ് എന്തിനാണ് ബസ് എടുത്തുകൊണ്ടുപോയതെന്ന് അടക്കമുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഡിപ്പോയ്ക്ക് പുറത്തുള്ള റോഡിൽ നിന്നാണ് ബസ് മോഷ്ടിച്ച് കടന്നുകളഞ്ഞത്.

video
play-sharp-fill