
കോട്ടയം : ക്നാനായ സമുദായത്തിൽ പ്രഥമ മെത്രാപ്പൊലീത്ത ഗീവർഗീസ് മോർ സേവേറിയോസ് തിരുമേനിയുടെ 99- മത് ശ്രാദ്ധപെരുന്നാൾ ജൂൺ 7മുതൽ 11 വരെ വന്ദ്യപിതാവ് കബറടങ്ങിയിട്ടുള്ള കോട്ടയം വലിയ പള്ളിയിൽ ഭക്തിയാദരപൂർവ്വം ആചരിക്കുന്നു .
ജൂൺ 7ന് ഞായറാഴ്ച 10ന് കേരളം നിയമസഭാസ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യും.
ക്നാനായ സമുദായ വലിയമെത്രപൊലീത്ത ആർച്ച്ബിഷപ് കുറിയാക്കോസ് മോർ സേവേറിയോസ് അധ്യക്ഷത വഹിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.ജിജി തോംസൺ മുഖ്യപ്രഭാഷണം നടത്തും.
വികാരി ഫാ നോബിൻ തോമസ് ഇളകുറ്റൂർ ,സമുദായ സെക്രട്ടറി ടി ഒ എബ്രഹാം തോട്ടത്തിൽ, സമുദായ ട്രസ്റ്റീ ടി സി തോമസ് തോപ്പിൽ , സെന്റ് ജോർജ് കുരിശുപള്ളി പ്രീസ്റ് ഇൻ ചാർജ് ഫാ ലിബിൻ എബ്രഹാം കന്നാക്കുഴി, നസ്രത് ഫാർമസി കോളേജ് സെക്രട്ടറി പി.എ എബ്രഹാം കുഴിക്കണ്ടത്തിൽ, ട്രസ്റ്റീ കെ എ തോമസ് അമ്പൂരാൻ സെക്രെട്ടറി ജേക്കബ് സാജ് കപ്യാരുപറമ്പിൽ, രാജു ജോസഫ് മണലേൽ ചിറ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തും.
തുടർന്ന് പുണ്യശ്ലോകനായ ഗീവർഗീസ് മോർ സേവേറിയോസ് തിരുമേനിയുടെ സന്ദേശം ഉൾക്കൊണ്ട് സമുദായാടിസ്ഥാനത്തിൽ 10-ആം ക്ലാസ്സിൽ
എപ്ലസ് നേടിയവരും പ്ലസ്ടുവിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്യും.
ജൂൺ 8നു തിങ്കൾ 2.30ന് വനിതകൾക്കായി സമുദായടിസ്ഥാനത്തിൽ ഗീവര്ഗീസ് മോർ സേവേറിയോസ് തിരുമേനിയും ക്നാനായ സമുദായവും എന്ന വിഷയത്തെ ആസ്പദമാക്കി ക്വിസ് മത്സര നടത്തും.
ജൂൺ 9ന് ചൊവ്വാഴ്ച 2.30ന് മുതിർന്ന പൗരന്മാരുടെ ജീവിതം ആഹ്ളാദകരവും ഊർജസ്വലവും ആഘോഷപർണ്ണവുമാക്കുന്നതിനുള്ള ‘സഫലമീ ജീവിതം’ സെമിനാര് എബ്രഹാം കുരിയൻ നയിക്കും.
ജൂൺ 10ന് ബുധൻ 5.30ന് ചിങ്ങവനം ചെങ്ങളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള തീർത്ഥാടകരെയും സമീപ ദേവാലയങ്ങളിൽ നിന്നുള്ള വിശ്വാസികളെയും സ്വീകരിക്കും.
6ന് സന്ധ്യാപ്രാർഥനയും കബറിങ്കൽ ധൂപപ്രാർഥന, പ്രദക്ഷിണം.
ജൂൺ 11ന് വ്യാഴാഴ്ച 8ന് ക്നാനായ സമുദായ വലിയമെത്രപൊലീത്ത ആർച്ച്ബിഷപ് അഭി കുറിയാക്കോസ് മോർ സേവേറിയോസിന്റെ മുഖ്യകാര്മികത്ത്വത്തിൽ വിശുദ്ധ മുനിൻന്മേൽ കുർബ്ബാനയും മധ്യസ്ഥ പ്രാർഥനയുടെ ഓഡിയോ പ്രകാശനവും.







