Spread the love

കോട്ടയം : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ജൂൺ 1 മുതൽ 5 വരെ നടത്തിയ ലഹരിവിരുദ്ധ പരിശോധനകളിൽ അഞ്ച് ദിവസത്തിനിടെ ആകെ 40 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർചെയ്തു.

video
play-sharp-fill

45 പേരെ അറസ്റ്റ് ചെയ്തു. 207.39 ഗ്രാം കഞ്ചാവ്, 7 കഞ്ചാവ് ബീഡികൾ 33 മറ്റ് ലഹരി/നിരോധിത വസ്തുക്കളും പിടിച്ചെടുത്തു.

പുകയില നിയന്ത്രണ നിയമമായ സിഒടിപിഎ (COTPA) പ്രകാരവും വ്യാപക പരിശോധനകൾ നടത്തി. അഞ്ച് ദിവസത്തിനിടെ 74 കേസുകൾ രജിസ്റ്റർ ചെയ്തു. 74 പേർക്കെതിരെ നടപടിയെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാറേൽ പള്ളിക്ക് സമീപത്ത് പോലീസ് നടത്തിയ പരിശോധനയിൽ 2.11 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി.

കാറിന്റെ ഡ്രൈവറായ മാഹിൻ സൽമാൻ മുഹമ്മദ് (31) പുതുപ്പറമ്പ് സ്വദേശിയാണ് പിടിയിലായത്.

ദേഹപരിശോധനയിൽ ചെറിയ സിപ്പ്-ലോക്ക് കവറുകളിലായി സൂക്ഷിച്ചിരുന്ന വെള്ള നിറത്തിലുള്ള ക്രിസ്റ്റൽ രൂപത്തിലുള്ള പദാർത്ഥം കണ്ടെത്തി.

പരിശോധനയിൽ എംഡിഎംഎ ആണെന്ന് സ്ഥിരീകരിച്ചു.

പ്രതിയുടെ കാറിൽ നിന്ന് ഗ്ലാസ് സ്മോക്കിംഗ് പൈപ്പ്, റോളിംഗ് പേപ്പർ, മൊബൈൽ ഫോൺ, പണം, തിരിച്ചറിയൽ രേഖകൾ എന്നിവയും പോലീസ് കണ്ടെടുത്തു.

പ്രതി സഞ്ചരിച്ച കാർ ഉൾപ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചങ്ങനാശ്ശേരി സബ് ഇൻസ്പെക്ടർ സജിത്ത് മോന്റെ നേതൃത്വത്തിൽ ജൂനിയർ എസ്.ഐ ഫാത്തിമ എ, സി.പി.ഒമാരായ നിയാസ് എം.എ, ശരത് കമലാസനൻ, എസ്.സി.പി.ഒ തോമസ് സ്റ്റാൻലി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ബി പരിശോധനയ്ക്ക് നേതൃത്വം നൽകി.

പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.

ലഹരി ഉപയോഗവും പുകയില ഉൽപ്പന്നങ്ങളുടെ അനധികൃത വിൽപ്പനയും തടയുന്നതിനായി
തൂഫാൻ – ദി നർകോട്ടിക് ഹണ്ട് എന്ന പേരിൽ ഊർജ്ജിതമായ പരിശോധനകളും അറസ്റ്റുകളും തുടർന്നുവരുന്നു.

ലഹരിവസ്തുക്കളുടെ വിപണനം കൈമാറ്റമോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം താഴെ തന്നിരിക്കുന്ന നമ്പരിൽ വിവരമറിയിക്കുക.
9497979794
9497927797
9995966666