
കോട്ടയം: സപ്‌തതിയുടെ നിറവിൽ നിൽക്കുന്ന ബി.സി.എം കോളേജിനു ലഭിച്ച “സ്വയംഭരണപദവിയുടെ’ ഔപചാരികമായ ഉദ്ഘാടനം ജൂൺ മാസം 9-ാം തീയതി ചൊവ്വാഴ്ച്ച 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിലെ പ്രൗഢഗംഭീരമായ സമ്മേളനത്തിൽ വച്ച് നടത്തുന്നു. കോട്ടയം അതിരൂപത ആർച്ച് ബിഷപ്പും കോളേജ് പേട്രണുമായ മാർ മാത്യു മൂലക്കാട്ട്, കേരള നിയമസഭാസ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ഫ്രാൻസിസ് ജോർജ് എം. പി., അതിരൂപതാ സഹായ മെത്രാനും ഗവേണിംഗ് ബോഡി ചെയർമാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, സഹായ മെത്രാൻ മാർ ഗീവർഗ്ഗീസ് മാർ അപ്രേം, അതിരൂപതാ
വികാരി ജനറാൾ ഫാ. തോമസ് ആനിമുട്ടിൽ, രാഷ്ട്രദീപിക എം. ഡി. ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കോളേജ് മാനേജർ ഫാ. അബ്രഹാം പറമ്പേട്ട്, പ്രിൻസിപ്പാൾ പ്രൊഫ. ഡോ. തോമസ് കെ. വി. ബർസാർ ഫാ. ഫിൽമോൻ കളത്ര, മുൻ മന്ത്രി വി. എൻ. വാസവൻ, സിൻഡിക്കേറ്റ് മെമ്പർ അഡ്വ. റെജി സക്കറിയ, അഡ്വ. അനിൽകുമാർ, മഹാത്മഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർമാർ, കോളേജ് മാനേജ്‌മെൻ്റ് ഗവേണിംഗ് ബോഡി അംഗങ്ങൾ, പൂർവ്വാധ്യാപകർ, സാമൂഹ്യസാംസ്‌കാരികവിദ്യാഭ്യാസ രംഗത്തെ പ്രമുഖർ തുടങ്ങി നിരവിധിയാളുകൾ സമ്മേളനത്തിൽ പങ്കെടുക്കും.
കോളേജിൻ്റെ ഉന്നത അക്കാദമികനിലവാരം, സ്ഥിരതയാർന്ന മികച്ച വിജയശതമാനം, യൂണിവേഴ്‌സിറ്റിറാങ്കുകൾ, ശാന്തമായ പഠനാന്തരീക്ഷം, സൗകര്യങ്ങളുടെ അടിസ്ഥാന പുരോഗതി, ഗവേഷണ പ്രവർത്തനങ്ങൾ, സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ, കലാകായികരംഗത്തെ മികവ്, പൊതുസമൂഹത്തിനു നൽകുന്ന സേവനങ്ങൾ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് യൂ.ജി.സി ഓട്ടോണമസ് പദവി നൽകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വതന്ത്രമായി പുതിയ പ്രോഗ്രാമുകളും കോഴ്‌സുകളും രൂപപ്പെടുത്തുന്നതിനും പരീക്ഷ-മൂല്യനിർണയ സംവിധാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിനും വിദ്യാർത്ഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുന്ന മികച്ച പഠനാനുഭവം ഉറപ്പാക്കാനും ഈ ഓട്ടോണമസ് പദവി ഉപകരിക്കും.
അന്താരാഷ്ട്ര നിലവാരമുള്ള പാഠ്യപദ്ധതിയും അതുവഴി വിദേശസർവ്വകലാ ശാലകളുമായി സഹകരിച്ച് വിദേശത്ത് മാസ്റ്റേഴ്‌സ് പഠനം നടത്താനുള്ള അവസരം, ഒരേ സമയം രണ്ട് ബിരുദത്തിനുള്ള അവസരം, തൊഴിൽ സാധ്യത ഉറപ്പുവരുത്തുന്ന അന്താരാഷ്ട്ര നിലവാരമുള്ള സിലബസ്, പി.എസ്.സി, എസ്.എസ്.സി. ബാങ്ക് റസിഡൻഷ്യൽ കോച്ചിംഗ്, വിദേശ സർവ്വകലാശാലകളിലെയും വ്യവസായ മേഖലകളിലെയും വിദഗ്ദരുമായി ആശയവിനിമയം നടത്തി തയ്യാറാക്കുന്ന ഫ്യൂച്ചറിസ്റ്റിക് ആയ സ്പെഷ്യലൈസേഷനുകൾ,സർക്കാർ സർവ്വീസിലേക്ക് പെൺകുട്ടികളെ പ്രാപ്‌തരാക്കുന്നതിനുവേണ്ടി ഐ.എ.എസ് അക്കാദമിയുമായി സഹകരിച്ച്
വനിതകൾക്കായി മാത്രം സംസ്ഥാനത്ത് ആരംഭിച്ച ആദ്യ റസിഡൻഷ്യൽ സിവിൽ സർവ്വീസ് അക്കാദമി, ഡിഫൻസ് സർവ്വീസിലേക്ക് പെൺകുട്ടികളെ എത്തിക്കാനായി ബി.സി.എം അക്കാദമി ഫോർ ഡിഫൻസ് ആസ്‌പിരൻസ്, സി.എ/സി.എം.എ/എസിസിഎ/ സി പി എ പോലുള്ള പ്രൊഫഷണൽ കോഴ്‌സുകളുടെ പരിശീലനം, സ്പോർട്‌സിൽ കുട്ടികളെ മികവുറ്റവരാക്കാൻ ബി.സി.എം കബഡി അക്കാദമി, വിദേശഭാഷകൾ ന്യൂതനസാങ്കേതികവിദ്യ അക്കാദമിക തലത്തിൽ സംയോജിപ്പിച്ചുകൊണ്ട് റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ
ഇൻറലിജൻസ് പ്രോഗ്രാമുകൾ, പഠിക്കുന്നതിനായി സെൻറർ ഫോർ ഫോറിൻ ലാംഗ്വേജസ്, ഉദ്യോഗസ്ഥരായ സ്ത്രീകൾക്കും പഠനം പാതിവഴിയിൽ ഉപേക്ഷിച്ച വർക്കും ബി സി എം ഈവനിംഗ് അക്കാദമിയുടെ കീഴിൽ ‘ബാക്ക് ടു ക്യാപസ്’ പ്രോഗ്രാം, എല്ലാ കുട്ടികൾക്കും ഐ.സി.റ്റി, ആർട്ടിഫിഷ്യൽ ഇന്റിലിജൻസ് മുതലായ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം, സമഗ്രനൈപുണ്യവികസന ലക്ഷ്യമാക്കി എഴുപതോളം വ്യത്യസ്‌ത സിലുകളിൽ പരിശീലനം, തുടങ്ങിയവ ഈ കലാലയത്തെ മികവിന്റെ കേന്ദ്രമാക്കുന്നു.
കോട്ടയം അതിരൂപതാ മാനേജ്മെൻ്റിനു കീഴിൽ 1955-ലാണ് ബി.സി.എം കോളേജ് സ്ഥാപിച്ചത്. നാക്ക് അക്രിഡറ്റേഷനിൽ ‘A+’ ഗ്രേഡ് നേടിയ ബി.സി.എമ്മിന് കിർഫ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനവും വനിതാ കോളേജുകളിൽ ജില്ലയിൽ യൂണിവേഴ്‌സിറ്റിയിൽ രണ്ടാം സ്ഥാനവുമുണ്ട്.
കോളേജ് മാനേജർ റവ. ഫാ. അബ്രഹാം പറമ്പേട്ട് ,
പ്രിൻസിപ്പാൾ പ്രൊഫ. ഡോ. തോമസ് കെ. വി.,
കോളേജ് ബർസാർ റവ. ഫാ. ഫിൽമോൻ കളത്ര ,
വൈസ് പ്രിൻസിപ്പാൾ ഡോ. അന്നു തോമസ് . പ്രിയാ തോമസ് വൈസ് പ്രിൻസിപ്പാൾ,അസിസ്റ്റന്റ്റ് പ്രൊഫസർ
ഡോ. സി. രമ്യാ സൈമൺ എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.







