Spread the love

ജന്തർമന്ദറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കൈയേറ്റം. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. ആർഎസ്എസ് അനുകൂല മുദ്രാവാക്യം വിളിച്ച ചിലർ പിടിച്ചു തള്ളുകയായിരുന്നു. തുടർന്ന് ആനി രാജ നിലത്ത് വീണു. ആർഎസ്എസ് വിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ചാണ് ആക്രമിക്കാൻ വന്നതെന്ന് ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു. ഒരു വനിതാ നേതാവിനും യുവ നേതാക്കൾക്കും പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരെ പിടികൂടിയിട്ടുണ്ട്. ഇവർ സ്ഥിരം കുഴപ്പക്കാർ എന്ന് പൊലീസ് പറഞ്ഞു. സർക്കാരിന് എതിരെ സംസാരിക്കുന്നവർക്ക് എതിരായ ആക്രമണം എന്ന് ആനി രാജ ആരോപിച്ചു. പാറ്റയെ കൊല്ലുന്ന കിറ്റ് അടക്കമായിട്ടാണ് അവർ എത്തിയത് എന്നും അവർ പറഞ്ഞു.

video
play-sharp-fill