Spread the love

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടതായി സണ്ണി ജോസഫ്. കെപിസിസി നേതൃയോഗത്തിലാണ് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചത്. മന്ത്രിസ്ഥാനം ഏറ്റെടുത്ത സാഹചര്യത്തിൽ പാർട്ടി അധ്യക്ഷന്റെ ചുമതലയും ഒരേസമയം നിർവഹിക്കുന്നത് പ്രയാസകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥാനമൊഴിയാനുള്ള താൽപര്യം അറിയിച്ചത്.

video
play-sharp-fill

പുതിയ കെപിസിസി അധ്യക്ഷനെ അടിയന്തരമായി നിയമിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. അദ്ദേഹം പദവി ഒഴിയുകയാണെങ്കിൽ ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്.

അതേസമയം, കെപിസിസിയിൽ സമഗ്ര പുനഃസംഘടനയ്ക്ക് എഐസിസി ഒരുങ്ങുന്നതായാണ് വിവരം. നിലവിലെ ഭാരവാഹികളിൽ പലരെയും മാറ്റി പുതിയ നേതൃത്വനിരയെ കൊണ്ടുവരാനാണ് സാധ്യത. വർ‍ക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാറിനും പി.സി. വിഷ്ണുനാഥിനും പകരക്കാരെ കണ്ടെത്തുന്നതും പരിഗണനയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group