Spread the love

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ പ്രൈവറ്റ് സെക്രട്ടറിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന കെ. സുരേഷ് കുമാർ രചിച്ച ‘വിഎസിനൊപ്പം എന്‍റെ ദിനങ്ങൾ’ എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്യും.

video
play-sharp-fill

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കെ സുധാകരൻ എം പി, റിട്ടയേർഡ് ജസ്റ്റിസ് കമാൽ പാഷ തുടങ്ങിയവർ പങ്കെടുക്കും.

വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന 2006-2011 കാലഘട്ടത്തിലെ അതീവ നിർണായകമായ രാഷ്ട്രീയ നീക്കങ്ങളും ഭരണപരമായ തീരുമാനങ്ങളും പ്രതിപാദിക്കുന്നതാണ് പുസ്തകം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ച മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ ദൗത്യം, റിയൽ എസ്റ്റേറ്റ് മാഫിയകൾക്കെതിരെയുള്ള കർശന നടപടികൾ എന്നിവയുടെ അണിയറക്കഥകൾ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട് എന്നാണ് വിവരം. ​ബുക്ക് വോം ആണ് പുസ്തകം പുറത്തിറക്കുന്നത്.