Spread the love

കോട്ടയം : ആരോഗ്യമേഖലയിൽ വീണ്ടും അഴിച്ചുപണി. കോട്ടയം മെഡിക്കൽ കോളജിൽ പുതിയ സൂപ്രണ്ടായി ഡോ. ടി.ജി തോമസിനെയും ഡെപ്യൂട്ടി സൂപ്രണ്ടായി ഡോ. ഫ്രെഡറിക് പോൾ,ആർ.എം ഒ ആയി ഡോ. സാം ക്രിസ്റ്റി എന്നിവരെ നിയമിച്ചു.

video
play-sharp-fill

സൂപ്രണ്ട്, അഡീഷണൽ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, റസിഡൻസ് മെഡിക്കൽ ഓഫീസർ തസ്തികകളിലേക്കാണ് പുതിയ നിയമനങ്ങൾ.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോ.ജയചന്ദ്രൻ സൂപ്രണ്ട് സ്ഥാനത്ത് തുടരും. എറണാകുളം മെഡിക്കൽ കോളജിൽ ഡോ.അനൂപ് ജോസഫ് സൂപ്രണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂർ മെഡിക്കൽ കോളജിൽ ഡോ. ലിജോ കൊല്ലനൂർ, ഇടുക്കി മെഡിക്കൽ കോളേജിൽ ഡോ.ഹരീഷ് ചന്ദ്രൻ, ആലപ്പുഴ മെഡിക്കൽ കോളജിൽ ഡോ.ലക്ഷ്മി എന്നിവരാണ് പുതിയ സൂപ്രണ്ടുമാർ.