Spread the love

ലോസ് ഏഞ്ചൽസ്: ഹോളിവുഡിലെ മുതിർന്ന നടൻ ജെയിംസ് ഹാൻഡിയെ(81) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കാലിഫോർണിയയിലെ ടാർസാനയിലുള്ള അദ്ദേഹത്തിന്റെ വീട്ടുമുറ്റത്താണ് നെഞ്ചിൽ ഗുരുതരമായ കുത്തേറ്റ മുറിവുകളോടെ നടനെ കണ്ടെത്തിയത്. രക്ഷാപ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

video
play-sharp-fill

സംഭവവുമായി ബന്ധപ്പെട്ട് ഹാൻഡിയുടെ കാമുകിയുടെ മകൻ മൈക്കൽ ഗ്ലെഡ്ഹില്ലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം. ഗ്ലെഡ്ഹിൽ തന്നെയാണ് അധികൃതരെ വിവരം അറിയിച്ചതെന്നും അന്വേഷണ സംഘത്തോട് കുറ്റകൃത്യത്തെക്കുറിച്ച് വെളിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. അമ്മയ്ക്കും ഹാൻഡിക്കുമൊപ്പം വീട്ടിലായിരുന്നു ഇയാളുടെ താമസം.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ‘ടോപ്പ് ഗൺ: മാവെറിക്’, ‘ജുമാൻജി’, ‘അരാക്നോഫോബിയ’, ‘അൺബ്രേക്കബിൾ’, ‘ലോഗൻ’ തുടങ്ങി നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ജെയിംസ് ഹാൻഡി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. നടന്റെ മരണവാർത്ത ഹോളിവുഡ് സിനിമാലോകത്തെ ദുഃഖത്തിലാഴ്ത്തി..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group