Spread the love

മലപ്പുറം: മലപ്പുറത്ത് വീണ്ടും തെരുവുനായ ആക്രമണം. കുട്ടി ഉൾപ്പെടെ 5 പേർക്ക് കടിയേറ്റു. വെള്ളിയാമ്പുറം അമ്പലപ്പടി, എസ് എൻ യു പി സ്‌കൂൾ പരിസരം തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.

video
play-sharp-fill

പരിക്കേറ്റവരിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റു നാലു പേരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

കടിയേറ്റവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. യുവതിയെ തെരുവുനായ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇന്നലെയാണ് തെരുവ് നായ ആക്രമണം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group