
കല്‍പ്പറ്റ: വയനാട്ടില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ റെഡ് അലർട്ട് പുറപ്പെടുവിച്ചു.
കനത്ത മഴ തുടരുന്നതിനാല്‍ മേപ്പാടിയില്‍ കർശന നിയന്ത്രണമേർപ്പെടുത്തി. മേപ്പാടി ഗ്രാമപഞ്ചായത്തില്‍ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ജൂണ്‍ 6, 7 തീയതികളില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കരുതെന്നും മേപ്പാടി പരിധിയിലെ ടൂറിസം കേന്ദ്രങ്ങള്‍ക്ക് സമ്പൂർണ്ണ നിരോധനവും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിസോർട്ടുകളും ഹോംസ്റ്റേകളും സർവീസ് വില്ലകളും പ്രവർത്തിപ്പിക്കരുതെന്നും നിർദേശം നല്കി.
റെഡ് അലർട്ടിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേർന്നു. കർശന നിരീക്ഷണം വേണമെന്നാണ് നിർദ്ദേശം.
എല്ലാ വകുപ്പിലെയും ജില്ലാ മേധാവിമാരോട് ജില്ലയില്‍ തുടരാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. കല്‍പ്പറ്റ മുൻസിപ്പാലിറ്റിയില്‍ കണ്ട്രോള് റൂം തുറന്നിട്ടുണ്ട്.







