Spread the love

പാലക്കാട്: വടക്കഞ്ചേരിയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ജോലിക്കിടെ പോസ്റ്റിൽ നിന്ന് വീണുമരിച്ചു. വടക്കഞ്ചേരി കുന്നേങ്കാട് ബിജു(37) ആണ് മരിച്ചത്. ജോലിക്കിടെ ഷോക്കേറ്റതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പകൽ മൂന്ന് മണിയോടെയാണ് സംഭവം.

video
play-sharp-fill

കരാർ ജീവനക്കാരനായ ബിജു ഇലക്ട്രിക് പോസ്റ്റ് മാറ്റുന്നതിനിടെ ജോലിക്കിടെ താഴെ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ തൊട്ടുടൻ ഇയാളെ ഇരട്ടക്കുളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുടപ്പല്ലൂർ പന്തപ്പറമ്പ് ഇലക്കോട് ഭാഗത്ത് ലോ ടെൻഷൻ ലൈനിൽ പോസ്റ്റ് മാറ്റുന്നതിനിടെയാണ് അപകടം.
ഇതിന് സമീപത്തുകൂടെ 11 കെവി വൈദ്യുത ലൈൻ കുറുകെ പോകുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുകൊണ്ട് തന്നെ ഷോക്കേറ്റതാണോ വീഴാൻ കാരണമെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.