Spread the love

കൊച്ചി: പൊതുസ്ഥലത്ത് രാസ ലഹരി ഉപയോഗിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍.

video
play-sharp-fill

ആസാം മൊറിഗാവ് സ്വദേശി അനമുല്‍ ഹഖ് (29), നാഗോണ്‍ സ്വദേശി അസറുല്‍ ഇസ്ലാം (21) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ ഇവർ സിറിഞ്ച് ഉപയോഗിച്ച്‌ മയക്ക് മരുന്ന് കുത്തുന്നത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ജില്ലാ പൊലീസ് മേധാവി കേസെടുക്കാൻ നിർദേശം നല്‍കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടികൂടുമ്പോള്‍ ഇവരുടെ കൈവശം ആറ് കുപ്പി ഹെറോയിനും ഉണ്ടായിരുന്നു.