Spread the love

കോട്ടയം: എംജി യൂണിവേഴ്സിറ്റി എൻഎസ്എസും ജയരാജ് ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന പക്ഷി വനം പദ്ധതിയുടെ യൂണിവേഴ്സിറ്റി തല ഉദ്ഘാടനം പരിസ്ഥിതി ദിനത്തിൽ കോട്ടയം സിഎംഎസ് കോളേജ് ഗ്രേറ്റ് ഹാളിൽ രാവിലെ 10.30ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിക്കും.

video
play-sharp-fill

തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. ഡോ. സി.റ്റി അരവിന്ദകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും.

കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറും പ്രശസ്‌ത പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ സി. റ്റി അരവിന്ദ കുമാർ, മഹാത്മാഗാന്ധി സർവ്വകലാശാല എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസ്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയരാജ് ഫൗണ്ടേഷൻ ചെയർമാനും ചലച്ചിത്ര സംവിധായകനുമായ ജയരാജ്, സിഎംഎസ് കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അഞ്ജു ശോശൻ ജോർജ് തുടങ്ങിയവർ പങ്കെടുക്കും.