Spread the love

കാക്കനാട്: മണ്‍സൂണ്‍ ശക്തമായതോടെ യാത്രക്കാരെ ദുരിതത്തിലാഴ്ത്തി സർവീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.

video
play-sharp-fill

മഴയത്ത് ബസിനുള്ളിലും കുടപിടിക്കേണ്ടി വരുന്ന അവസ്ഥയാണെന്ന യാത്രക്കാരുടെ വ്യാപക പരാതിയെത്തുടർന്നാണ് അധികൃതർ പ്രത്യേക മഴക്കാല പരിശോധനയ്ക്ക് തുടക്കമിടുന്നത്.
ബസുകളുടെ മേല്‍ക്കൂരയിലെ ചോർച്ച കാരണം യാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം ഇറ്റുവീഴുന്നതും, കീറിപ്പറിഞ്ഞ കർട്ടനുകള്‍ കാരണം വശങ്ങളില്‍ നിന്ന് മഴവെള്ളം അകത്തേക്ക് അടിച്ചു കയറുന്നതും പതിവായ സാഹചര്യത്തിലാണ് അടിയന്തര ഇടപെടല്‍.

പരിശോധന പരിധിയില്‍ വരുന്ന പ്രധാന കാര്യങ്ങള്‍:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫിറ്റ്‌നസ് ലംഘനങ്ങള്‍: ദ്രവിച്ചു ദ്വാരം വീണ ചവിട്ടുപടികള്‍, കീറിപ്പറിഞ്ഞ ഇരിപ്പിടങ്ങള്‍, ബോഡിയില്‍ ഇളകിനില്‍ക്കുന്ന തകരങ്ങള്‍, തുരുമ്പെടുത്ത കമ്പികള്‍.

യാത്രാ മാനദണ്ഡങ്ങള്‍: സമയവിവരപ്പട്ടിക പ്രദർശിപ്പിക്കല്‍, സ്ത്രീ-ഭിന്നശേഷി-മുതിർന്ന പൗരന്മാർക്കുള്ള ഇരിപ്പിട സംവരണം.

ജീവനക്കാരുടെ പെരുമാറ്റം: യൂണിഫോം ധരിക്കല്‍, സ്റ്റോപ്പുകളില്‍ നിർത്താതിരിക്കല്‍, വിദ്യാർഥികളെ കയറ്റാതിരിക്കല്‍, യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നത് തടയല്‍.

സുരക്ഷാ ക്രമീകരണങ്ങള്‍: എയർഹോണ്‍ ഉപയോഗം, വേഗപ്പൂട്ട് (സ്പീഡ് ഗവർണർ), കൃത്യമായ വിവരങ്ങളില്ലാത്ത ടിക്കറ്റ് വിതരണം.

ഫിറ്റ്‌നസ് പരിശോധനാ സമയത്ത് മാത്രം ബസുകള്‍ സർവകലാഭംഗിയോടെ എത്തിക്കുകയും, പാസായ ഉടൻ ഗുണനിലവാരം കുറഞ്ഞ സാമഗ്രികള്‍ ഉപയോഗിച്ച്‌ തട്ടിക്കൂട്ട് അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന പ്രവണത സിറ്റി സർവീസുകളില്‍ വ്യാപകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കണ്‍കെട്ടു വിദ്യകള്‍ക്കെതിരെ കർശന നടപടിയുണ്ടാകും.