
കോട്ടയം: വാകത്താനം പോലീസ് സ്റ്റേഷൻ പരിധിയിലെ തോട്ടില്‍ നിന്നും മൂന്നു ദിവസത്തിലേറെ പഴക്കമുള്ള യുവാവിന്റെ അഴുകിയ മൃതദേഹം കരയ്ക്കെത്തിച്ച പോലീസ് സേനയ്ക്ക് തന്നെ അഭിമാനമായ
വാകത്താനം പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർ പ്രീതിഷ് പ്രസാദിന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട് സിബിമോൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് അൻസൽ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ പ്രേംജി കെ നായർ മൊമെന്റോ നല്കി ആദരിച്ചു
കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡണ്ട് അജിത്ത് ടി ചിറയിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറർ മുഹമ്മദ് ഷഫീഖ് എന്നിവർ ആശംസകൾ നേർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി മെമ്പർ അനീഷ് സ്വാഗതവും ജില്ലാ സെക്രട്ടറി സലിംകുമാർ നന്ദിയും പറഞ്ഞു.







