
കോട്ടയം: എം.സി റോഡിൽ എസ്.എച്ച് മൗണ്ട് ജംഗ്ഷനിൽ ഹോട്ടൽ ആനന്ദ്ഭവന് മുൻപിലായി കുഴി(സിങ്ക് ഹോൾ) രൂപപ്പെട്ടുണ്ടായ അപകടാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി ജൂൺ അഞ്ചു മുതൽ ഒരാഴ്ചത്തേക്ക് ഈ ഭാഗത്ത് കൂടിയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്തു വകുപ്പ് റോഡ്സ് മെയിന്റനൻസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.






