
തൃശൂര്‍: തൃശൂരില്‍ യുവാവ് മരിച്ചത് ജയിലിലെ മർദ്ദനമേറ്റെന്ന് പരാതി. വിയ്യൂര്‍ ജയിലില്‍ റിമാൻഡ് തടവുകാരൻ മർദനമേറ്റ് മരിച്ചെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
പുലക്കോട്ടുക്കര സ്വദേശി രേഷ് ബാബു (36) ആണ് മരിച്ചത്. മോഷണ കുറ്റത്തിനാണ് യുവാവ് പിടിയിലായത്. ഇയാളെ മേയ് 18നാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്.
തുടര്‍ന്ന് ജില്ലാ ജയിലില്‍ റിമാൻഡിലായിരുന്നു. മേയ് 26 നാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് മരണം സംഭവിച്ചത്. മരിച്ച യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനസിക വെല്ലുവിളി നേരിടുന്ന ആളായിട്ടും പൊലീസ് മറച്ചുവച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചു. മാനസികാരോഗ്യ പ്രശ്നമുണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും പുറത്തായി.







