Spread the love

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചത് ചികിത്സാ പിഴവിനെ തുടര്‍ന്നെന്ന് പരാതി. വാണിമേല്‍ സ്വദേശി റീജിത്താണ് മരിച്ചത്.

video
play-sharp-fill

കിഡ്‌നി സ്റ്റോണിന് ചികിത്സയ്ക്ക് എത്തിയതായിരുന്നു റീജിത്ത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കിഡ്‌നി സ്റ്റോണ്‍ ബാധിച്ച്‌ റീജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്. ഓഗസ്റ്റില്‍ ആദ്യ സര്‍ജറിയും ഈ വര്‍ഷം ഏപ്രിലില്‍ രണ്ടാമത്തെ സര്‍ജറിയും ചെയ്തിരുന്നു. ആദ്യ സര്‍ജറി ചെയ്തതില്‍ വീഴ്ചയുണ്ടായി എന്നാണ് കുടുംബത്തിന്റെ ആരോപണം.

ശസ്ത്രക്രിയ ഇടത് വശത്ത് ചെയ്യുന്നതിന് പകരം വലതുവശത്ത് ചെയ്തു. തുടര്‍ന്ന് പഴുപ്പുണ്ടായി. പലതവണയായി ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജിലേക്ക് വന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ മാസത്തില്‍ രണ്ടാമത് വലതുവശത്ത് തന്നെ ശസ്ത്രക്രിയ ചെയ്തു. കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് ശസ്ത്രക്രിയ ചെയ്തതെന്നാണ് ആരോപണം. മൃതദേഹം ഏറ്റുവാങ്ങില്ല എന്ന നിലപാടിലാണ് കുടുംബം.