Spread the love

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയേപ്പറ്റിയുള്ള വിശദവിവരങ്ങളടങ്ങിയ ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വച്ച്‌ സർക്കാർ.
മുഖ്യമന്ത്രി വി.ഡി സതീശനാണ് കേരളത്തിന്‍റെ ധനകാര്യ സ്ഥിതി റിപ്പോർട്ട് 2026 സഭയിലെത്തിച്ചത്.
2026-ല്‍ അധികാരത്തിലെത്തിയ പുതിയ സർക്കാരിന് ലഭിച്ച സാമ്പത്തിക പാരമ്പര്യം ഗുരുതര ധനകാര്യ പ്രതിസന്ധിയുടേതാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.

video
play-sharp-fill

പ്രധാന കണ്ടെത്തലുകള്‍:
* കേരളത്തിന്‍റെ ആകെ കടബാധ്യത ₹5.07 ലക്ഷം കോടി.
* സംസ്ഥാന വരുമാനത്തിന്‍റെ 77% ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകള്‍ക്കായി ചെലവാകുന്നു.

* വികസന പ്രവർത്തനങ്ങള്‍ക്കുള്ള മൂലധന ചെലവ് (Capital Expenditure) രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കുകളില്‍ ഒന്നാണ്.
* ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുന്നു; 2025-ല്‍ കേരളം 262 ദിവസം Ways and Means Advances-ലും 84 ദിവസം Overdraft-ലും ആശ്രയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

* സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ഡി.ആർ കുടിശ്ശികകള്‍ ഉള്‍പ്പെടെ ₹48,733 കോടിയുടെ കുടിശ്ശിക ബാധ്യതകള്‍ പുതിയ സർക്കാർ ഏറ്റെടുക്കുന്നു.
* KIIFB-യ്ക്ക് ഏകദേശം ₹21,000 കോടിയുടെ വായ്പാബാധ്യത ബാക്കിയുണ്ട്. ഇതിന്‍റെ കടങ്ങള്‍ യഥാർഥത്തില്‍ സംസ്ഥാനത്തിന്‍റെ കടങ്ങളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

* കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ (PSE) ആകെ സഞ്ചിത നഷ്ടം ₹78,851 കോടി ആയി ഉയർന്നു. KSRTC, KWA തുടങ്ങിയ സ്ഥാപനങ്ങളാണ് വലിയ നഷ്ടത്തിന് കാരണം.
* പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവർക്കുള്ള പദ്ധതിവിഹിതം കഴിഞ്ഞ വർഷങ്ങളില്‍ ഗണ്യമായി കുറഞ്ഞു.
* സംസ്ഥാനത്തിന്‍റെ നികുതി വരുമാനവും കേന്ദ്ര സഹായവും പ്രതീക്ഷിച്ചതിലും കുറവായതിനാല്‍ സാമ്പത്തിക സമ്മർദ്ദം വർധിച്ചു.

റിപ്പോർട്ടിന്‍റെ നിഗമനം:
കേരളത്തിന്‍റെ ധനകാര്യ സ്ഥിതി ആശങ്കാജനകമാണെങ്കിലും, ദീർഘകാല പരിഹാരമായി സ്വകാര്യ നിക്ഷേപം, വ്യവസായ വികസനം, തൊഴിലവസര സൃഷ്ടി, അടിസ്ഥാനസൗകര്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കാതെ സംസ്ഥാനത്തിന്‍റെ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനാകില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നല്‍കുന്നു.