Spread the love

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിൽ പ്രതിപക്ഷ നേതാവായി ഋതബ്രത ബാനർജിയെ സ്പീക്കർ അംഗീകരിച്ചു. 59 എംഎൽഎമാരുടെ പിന്തുണ തെളിയിക്കുന്ന കത്ത് സമർപ്പിച്ചതിനെ തുടർന്നാണ് സ്പീക്കറുടെ നടപടി. ഇതോടെ മമത ബാനർജി വിഭാഗത്തെ ഒഴിവാക്കിയാണ് ഋതബ്രത ബാനർജി പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിയത്.

video
play-sharp-fill

അതേസമയം, ശോഭൻ ദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് മമത ബാനർജി വിഭാഗം സ്പീക്കർക്ക് നൽകിയ കത്ത് പരിഗണിച്ചില്ല. ഇതോടെ ബംഗാളിലെ പ്രതിപക്ഷ രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുങ്ങിയിരിക്കുകയാണ്.

ഇതിനിടെ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കിയ ബിജെപി, മുഖ്യമന്ത്രി സുവേന്ദു അധികാരിയെയും സ്പീക്കറെയും ദില്ലിയിലേക്ക് വിളിപ്പിച്ച് ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി പാർട്ടി നേതൃത്വം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പോഷക സംഘടനകളുടേതുൾപ്പെടെയുള്ള എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായും വിശദമായ വിലയിരുത്തലുകൾക്ക് ശേഷം പുനഃസംഘടന നടത്തുമെന്നും നേതൃത്വം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group