Spread the love

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വകുപ്പ് ചുമത്തി പൊലീസ്. എസ്‌സി-എസ്ടി അതിക്രമം തടയല്‍ വകുപ്പാണ് ചുമത്തിയത്.

video
play-sharp-fill

ഒന്നാം പ്രതി അഷ്‌കറിനെതിരെയാണ് വകുപ്പ് ചുമത്തിയത്.

കേസ് പ്രത്യേക സംഘം അന്വേഷിക്കാനും തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെടുമങ്ങാട് ഡിവൈഎസ്പിയായിരിക്കും അന്വേഷണ ചുമതല. ഇത് സംബന്ധിച്ച് റൂറല്‍ എസ്പി ഉത്തരവ് പുറത്തിറക്കി.

അതേസമയം അര്‍ഷിദിന്റെ മരണത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.

കൊലപാതക ദിവസം അമ്മ അഖില നാഗര്‍കോവില്‍ എത്തിയോ എന്ന് പൊലീസ് അന്വേഷിക്കും.

അന്വേഷണത്തിനായി നെടുമങ്ങാട് പൊലീസ് സംഘം നാഗര്‍കോവിലിലേക്ക് തിരിച്ചിട്ടുണ്ട്.