Spread the love

തിരുവനന്തപുരം: കേരളത്തിന്റെ ഭാവിക്ക് ഏറ്റവും വലിയ ഭീഷണിയായി മയക്കുമരുന്ന് മാഫിയ മാറുകയാണെന്നും യുവതലമുറയെ ലക്ഷ്യമിട്ടുള്ള ഈ നീക്കത്തെ ശക്തമായി ചെറുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പുതിയ മയക്കുമരുന്ന് വിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

video
play-sharp-fill

മയക്കുമരുന്ന് വ്യാപനം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, തങ്ങൾ പഠിച്ചിരുന്ന കാലത്ത് ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ചാണ് കേട്ടിരുന്നതെങ്കിൽ ഇന്ന് ‘ഡെമോഗ്രാഫിക് ഡിവിഡൻഡ്’ എന്ന ആശയമാണ് ചർച്ചയാകുന്നതെന്ന് പറഞ്ഞു. കേരളത്തിൽ യുവാക്കളുടെ എണ്ണം കൂടുതലാണെന്നും അവരെ മയക്കിക്കിടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് നടക്കുന്ന പല ക്രൂരകുറ്റകൃത്യങ്ങൾക്കും മയക്കുമരുന്നിന്റെ സ്വാധീനമുണ്ടെന്നും കേരളത്തിന്റെ മണ്ണിൽ മയക്കുമരുന്ന് മാഫിയയെ വാഴാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അങ്ങനെ സംഭവിച്ചാൽ കേരളം തന്നെ ഇല്ലാതാകുന്ന സാഹചര്യമുണ്ടാകുമെന്നും മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ സമൂഹം ഒന്നടങ്കം പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group