
ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ മുകുന്ദ്പൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു വീട് പൂർണ്ണമായും തകർന്നു. ആറുപേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഏകദേശം 250 ചതുരശ്ര യാർഡ് വിസ്തീർണ്ണമുള്ള ഒറ്റനില കെട്ടിടമാണ് നിലംപരിശായത്.
അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിയിരിക്കാമെന്ന ആശങ്കയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
സ്ഫോടനത്തിന് പിന്നിലെ കാരണം അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.






