
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയ നോട്ടിസിലെ ചര്‍ച്ചക്കിടെ ബി.ജെ.പി എം.എല്‍.എയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്പോര്
അമേരിക്കന്‍ പ്രസിഡന്റിനെ കണ്ടാല്‍ പേടിക്കുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനാണ് ബി.ജെ.പി എം.എല്‍.എ ബി.ബി ഗോപകുമാര്‍ മറുപടി നല്‍കിയത്. ഇന്ധനവില വര്‍ധനവുമായി ബന്ധപ്പെട്ടാണ് പിണറായി മോദിക്കെതിരെ വിമര്‍ശനം നടത്തിയിരുന്നത്.
ട്രംപിന് ഇഷ്ടമല്ല എന്ന് വന്നപ്പോഴാണ് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുന്നത് നിര്‍ത്തിവെച്ചത്. രാജ്യത്തിന്റെ പരമാധികാരം അമേരിക്കക്ക് മുന്നില്‍ കീഴടങ്ങി. തുടങ്ങിയ വിമര്‍ശനങ്ങളാണ് പിണറായി ഉന്നയിച്ചിരുന്നത്.
എന്നാല്‍ മോദി ഇഡിയെ കണ്ടാല്‍ പേടിക്കുന്ന പ്രതിപക്ഷ നേതാവിനെ പോലെയല്ല, ട്രംപിന്റെ മുന്നിലെന്ന് ഏതു ലോക നേതാവിന്റെ മുന്നിലും ഭാരതത്തിന്റെ നിലപാട് പറയാന്‍ കരുത്തുള്ള പ്രധാനമന്ത്രിയാണ് മോദിയെന്നും ഗോപകുമാര്‍ സഭയില്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളം ഭരിക്കുന്ന രണ്ട് മുന്നണികള്‍ക്കുമാണ് ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതെല്ലാം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും ഗോപകുമാര്‍ പറഞ്ഞു.
അതേസമയം, അടിയന്തരപ്രമേയ നോട്ടിസിലെ ചര്‍ച്ചയ്ക്കിടെ ബി.ജെ.പി എം.എല്‍.എയ്ക്ക് സംസാരിക്കാന്‍ അനുമതി നല്‍കിയതിനെത്തുടര്‍ന്ന് പ്രതിപക്ഷം ബഹളം വെച്ചു.
പ്രമേയത്തില്‍ ഒപ്പിട്ടവര്‍ക്ക് മാത്രമാണ് വാക്കൗട്ടില്‍ സംസാരിക്കാന്‍ അനുമതിയുള്ളതെന്നും എന്നാല്‍ പറയാനുള്ള കാര്യം ചുരക്കി പറയാന്‍ സാവകാശം നല്‍കുന്നുവെന്നും സ്പീക്കര്‍ അറിയിച്ചു. സ്പീക്കറുടെ ഉദാരമനസ്കത സഭാചട്ടങ്ങളില്‍ നിന്നുള്ള വ്യതിയാനമായിപ്പോയെന്ന് പിണറായി വിജയന് പറഞ്ഞു.







