Spread the love

ഹൈദരാബാദ്: റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ (ആർസിബി) ഓസീസ് താരം ടിം ഡേവിഡിന് അടുത്ത ഐപിഎല്‍ സീസണിലെ ആദ്യ മത്സരത്തില്‍ നിന്ന് വിലക്ക്.

video
play-sharp-fill

അമ്പയർ നിതിൻ മേനോന് നേരെ ഐസ് ബാഗ് എറിഞ്ഞതിനായിരുന്നു താരത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനലിനിടെയാണ് സംഭവം.

 

അച്ചടക്ക ലംഘനത്തിന് പുറമെ ടിം ഡേവിഡിന്റെ മാച്ച്‌ ഫീയുടെ 50 ശതമാനം പിഴയായും രണ്ട് ഡീമെറിറ്റ് പോയിന്റും ഐപിഎല്‍ കമ്മിറ്റി ചുമത്തി. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ 1 (ആർട്ടിക്കിള്‍ 2.9) കുറ്റമാണ് താരം ചെയ്തതായി കണ്ടെത്തിയത്. മത്സരത്തിനിടെ കളിക്കാർക്കോ, അമ്പയർമാർക്കോ, മറ്റ് ഒഫീഷ്യലുകള്‍ക്കോ നേരെ പന്തോ മറ്റ് ക്രിക്കറ്റ് ഉപകരണങ്ങളോ അപകടകരമായ രീതിയില്‍ എറിയുന്നത് തടയുന്നതാണ് ഈ നിയമം. ആകെ മൂന്ന് ഡീമെറിറ്റ് പോയിന്റുകളാണ് താരത്തിന് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള ഫൈനല്‍ മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സിലെ പത്താം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അമ്പയർ നിതിൻ മേനോന്റെ തീരുമാനത്തില്‍ പ്രകോപിതനായ ഡേവിഡ്, ഡഗ്‌ഔട്ടില്‍ നിന്നും അമ്പയർക്ക് നേരെ ആക്രോശിച്ചുകൊണ്ട് ഐസ് ബാഗ് എറിയുകയായിരുന്നു. മത്സരശേഷം മാച്ച്‌ റഫറി ജവഗല്‍ ശ്രീനാഥ് വിധിച്ച ശിക്ഷാ നടപടികള്‍ ടിം അംഗീകരിക്കുകയും തെറ്റ് സമ്മതിക്കുകയും ചെയ്തു.

 

താരം ചെയ്ത ലെവല്‍ 1 കുറ്റത്തിന് പിഴയും ഡീമെറിറ്റ് പോയിന്റും മാത്രമാണ് ശിക്ഷ ലഭിച്ചിരുന്നത്. ഈ സീസണില്‍ താരം നടത്തുന്ന മൂന്നാമത്തെ അച്ചടക്ക ലംഘനമായതിനാല്‍ വിലക്ക് അനിവാര്യമായി മാറുകയായിരുന്നു.

ഐപിഎല്ലിലെ നിയമപ്രകാരം ഒരു സീസണില്‍ അഞ്ച് ഡീമെറിറ്റ് പോയിന്റുകളുള്ള കളിക്കാരന് ഒരു മത്സരത്തില്‍ നിന്ന് വിലക്ക് നേരടേണ്ടി വരും. 2027 ഐപിഎല്‍ സീസണില്‍ ഫ്രാഞ്ചൈസിയുടെ ആദ്യ മത്സരത്തില്‍ താരത്തിന് കളിക്കാനാകില്ല.