Spread the love

ന്യൂഡൽഹി: സുപ്രിംകോടതിയില്‍ പുതുതായി നിയമിതരായ അഞ്ച് പുതിയ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

video
play-sharp-fill

ജസ്റ്റിസ് ഷീല്‍ നാഗു, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവ, ജസ്റ്റിസ് അരുണ്‍ പള്ളി, വി.മോഹന എന്നിവരാണ് അധികാരമേറ്റത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ ചീഫ് ജസ്റ്റിസ് അടക്കം സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം 38 ആയി.

ജസ്റ്റിസ് ഷീല്‍ നാഗു (പഞ്ചാബ്-ഹരിയാന ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ (ബോംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ്), സഞ്ജീവ് സച്ച്‌ദേവ (മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്), അരുണ്‍ പള്ളി (ജമ്മുകശ്മീർ-ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ്) എന്നിവർക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ചയാണ് കേന്ദ്രസർക്കാർ ജഡ്ജിമാരുടെ നിയമന വിജ്ഞാപനം പുറത്തിറക്കിയത്. മെയ് 22നും 27നും ഇടയില്‍ നടന്ന യോഗങ്ങളില്‍ സുപ്രിംകോടതി നല്‍കിയ ശുപാർശകൾ പ്രകാരമാണ് വിജ്ഞാപനം.