
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ രോഗിയുടെ മുറിവില്‍ പുഴുവരിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് ആരോഗ്യമന്ത്രി.
48 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിർദേശം. മോശമായി പെരുമാറിയ ജീവനക്കാർക്ക് കൗണ്‍സിലിങ്ങ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. ബന്ധുക്കളുടെ പരാതി ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളില്‍ വാർത്ത കണ്ട പ്രകാരമാണ് അന്വേഷണമെന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കല്‍ കോളേജ് വൈസ് പ്രിൻസിപ്പല്‍, സർജറി ഓർത്തോ വിഭാഗം മേധാവിമാർ എന്നിവർ ആണ് അന്വേഷണ സമിതിയില്‍ ഉള്ളത്. . പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിനാണ് ദുരനുഭവമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞമാസം 28ന് രാജേന്ദ്ര പ്രസാദ് ബൈക്ക് അപകടത്തില്‍ കാലിന് പരിക്കേറ്റാണ് ചികിത്സ തേടി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയത്.
കാലില്‍ ശസ്ത്രക്രിയ നടത്തി കമ്പി ഇട്ടിരുന്നു. ഐസിയുവില്‍ വാർഡിലേക്ക് മാറ്റിയപ്പോഴാണ് കാലില്‍ പുഴുവരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടത്.
അധികൃതകരുടെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 28ന് രാത്രി 11 മണിക്കാണ് ശാസ്ത്രക്രിയ നടത്തിയത്. അഞ്ച് ദിവസമായി ഐസിയുവിലായിരുന്നു.
തിരികെ വാർഡിലേക്ക് എത്തിച്ചപ്പോഴാണ് ശസ്ത്രക്രിയ കഴിഞ്ഞ കാലില്‍ പുഴുവരിച്ച നിലയില്‍ കണ്ടത്. കാല് മുഴുവൻ പുഴുവായിരുന്നുവെന്നും പരാതി പറഞ്ഞിട്ടും പരിശോധിച്ചില്ലെന്നും മരുമകള്‍ വിദ്യ പറഞ്ഞു.
അപകടത്തില്‍ വാരിയെല്ലിന് ഉള്‍പ്പെടെ പൊട്ടലേറ്റ രാജേന്ദ്ര പ്രസാദിന്റെ ആരോഗ്യനില മോശമാണെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നു.







