മംഗളൂരുവില്‍ എഞ്ചിനീയറിംഗ് പഠിക്കാൻ പോവുന്നത് കഞ്ചാവ് കച്ചവടത്തിന്: 1.250 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു; പിടിയിലായത് മലയാളി എഞ്ചിനീയറിംഗ് വിദ്യാർഥികൾ

മംഗളൂരുവില്‍ എഞ്ചിനീയറിംഗ് പഠിക്കാൻ പോവുന്നത് കഞ്ചാവ് കച്ചവടത്തിന്: 1.250 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു; പിടിയിലായത് മലയാളി എഞ്ചിനീയറിംഗ് വിദ്യാർഥികൾ

മംഗളൂരു: മലയാളി എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ കഞ്ചാവ് വില്പനക്കേസിൽ അറസ്റ്റിലായി. മംഗളൂരുവിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന 7 വിദ്യാർത്ഥികളെയാണ് ഉള്ളാൾ പോലീസ് അറസ്റ്റ് ചെയ്തത്. 41,000 രൂപ വിലവരുന്ന 1.250 കിലോയോളം കഞ്ചാവാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്.

തൊക്കോട്ട് ചെമ്പുഗുഡെയിൽ കഞ്ചാവുവിൽക്കാനെത്തിയ മട്ടന്നൂർ നെല്ലൂന്നി ബൈത്തുൽ ഇജായിൽ കെ.പി.സുഹൈർ (21), കോഴിക്കോട് കൊക്കളൂർ പറമ്പിന്റെ മുകൾ പലായലത്തിൽ വീട്ടിൽ പി.മുഹമ്മദ് സിനാൻ (21), കോഴിക്കോട്ട് രാമനാട്ടുകര ആദർശ് (20), താമരശ്ശേരി ചുങ്കം ഷമീം മൻസിലിൽ ആർ.കെ.മുഹമ്മദ് നിഹാൽ (20), നരിക്കുനി മട്ടംചേരി വെങ്കോളിപുരത്ത് ബിശ്രുൽ ഹഫി (20), നരിക്കുനി പുതിയടത്തിൽ വീട്ടിൽ പി.സക്കീർ അലി (22), തൃശ്ശൂർ കുണ്ടലിയൂർ കണ്ണത്തപടക്കിൽ ഹഫീസ് അമീൻ (21) എന്നിവരാണ് അറസ്റ്റിലായത്.

കഞ്ചാവിന് പുറമെ ഒരുലക്ഷം രൂപ വിലയുള്ള ബൈക്ക്, 6 മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് തൂക്കുമെഷീൻ, 460 രൂപ എന്നിവയും പ്രതികളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group