Spread the love

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ കട്ടിലില്‍ നിന്ന് വീണ് രോഗി മരിച്ചതായി പരാതി.

video
play-sharp-fill

കൊല്ലം പേരയം സ്വദേശി വില്‍ഫ്രഡ്(62) ആണ് മരിച്ചത്. അഞ്ചാം വാര്‍ഡില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയാണ് അപകടം.

കട്ടിലില്‍ നിന്ന് വീണ് അര മണിക്കൂറിനകം വില്‍ഫ്രഡ് മരിച്ചു. മഞ്ഞപ്പിത്തം കരളിനെയും തലച്ചോറിനെയും ബാധിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിൽഫ്രഡിന് രോഗം മൂലം പെരുമാറ്റ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു.