Spread the love

തിരുവനന്തപുരം: കാലവർഷം കണക്കിലെടുത്ത് കൊങ്കണ്‍ റൂട്ട് വഴി സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയക്രമം പരിഷ്കരിച്ച്‌ റെയില്‍വേ.

video
play-sharp-fill

2026 ജൂണ്‍ 15 മുതല്‍ 2026 ഒക്ടോബർ 20 വരെയാണ് മണ്‍സൂണ്‍ ടൈംടേബിള്‍ പ്രാബല്യത്തില്‍ ഉണ്ടാകുക. കനത്ത മഴ പെയ്യുന്ന സമയങ്ങളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വേഗത ക്രമീകരിച്ച്‌ സമയം മാറ്റിയിരിക്കുന്നത്.

കേരളത്തില്‍ നിന്ന് പുറപ്പെടുന്നതും കടന്നുപോകുന്നതുമായ നിരവധി പ്രധാന ട്രെയിനുകളുടെ സമയക്രമം ഇതോടൊപ്പം മാറിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുക്കിയ പ്രധാന ട്രെയിൻ വിവരങ്ങള്‍

എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനുകള്‍

എറണാകുളം – പൂനെ ബൈവീക്ക്‌ലി എക്സ്പ്രസ് (22149): ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ 05.15 ന് പകരം 02.15 ന് എറണാകുളത്ത് നിന്ന് പുറപ്പെടും.
എറണാകുളം – ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് (22655): ബുധനാഴ്ചകളില്‍ രാവിലെ 05.15 ന് പകരം 02.15 ന് പുറപ്പെടും.
മംഗള ലക്ഷദ്വീപ് ഡെയ്‌ലി എക്സ്പ്രസ് (12617): ദിവസേന ഉച്ചയ്ക്ക് 13.25 ന് പകരം രാവിലെ 10.30 ന് പുറപ്പെടും.
എറണാകുളം – അജ്മീർ മരുസാഗർ എക്സ്പ്രസ് (12977): ഞായറാഴ്ചകളില്‍ രാത്രി 20.25 ന് പകരം വൈകുന്നേരം 18.50 ന് പുറപ്പെടും.
എറണാകുളം – മഡ്ഗാവ് വീക്ക്‌ലി എക്സ്പ്രസ് (10216): തിങ്കളാഴ്ചകളില്‍ രാവിലെ 10.40 ന് പകരം ഉച്ചയ്ക്ക് 13.25 ന് ആയിരിക്കും പുറപ്പെടുക.
തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനുകള്‍

തിരുവനന്തപുരം സെൻട്രല്‍ – ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് (22653): ശനിയാഴ്ചകളില്‍ പുലർച്ചെ 00.50 ന് പുറപ്പെട്ടിരുന്ന ട്രെയിൻ ഇനി മുതല്‍ വെള്ളിയാഴ്ചകളില്‍ രാത്രി 22.00 ന് പുറപ്പെടും.

തിരുവനന്തപുരം നോർത്ത് – രാജധാനി എക്സ്പ്രസ് (12431): ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 19.15 ന് പകരം ഉച്ചയ്ക്ക് 14.40 ന് പുറപ്പെടും.
തിരുവനന്തപുരം നോർത്ത് – ലോകമാന്യതിലക് ഗരീബ് രഥ് (12202): വ്യാഴം, ഞായർ ദിവസങ്ങളില്‍ രാവിലെ 09.10 ന് പകരം 07.45 ന് പുറപ്പെടും.
തിരുവനന്തപുരം നോർത്ത് – യോഗ നഗരി ഋഷികേശ് എക്സ്പ്രസ് (22659): വെള്ളിയാഴ്ചകളില്‍ രാവിലെ 09.10 ന് പകരം പുലർച്ചെ 04.50 ന് പുറപ്പെടും.
കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസ് (12217): തിങ്കള്‍, ശനി ദിവസങ്ങളില്‍ രാവിലെ 09.10 ന് പകരം പുലർച്ചെ 04.50 ന് പുറപ്പെടും.
തിരുവനന്തപുരം നോർത്ത് – അമൃത്സർ എക്സ്പ്രസ് (12483): ബുധനാഴ്ചകളില്‍ രാവിലെ 09.10 ന് പകരം പുലർച്ചെ 04.50 ന് പുറപ്പെടും.
തിരുവനന്തപുരം നോർത്ത് – ഇൻഡോർ എക്സ്പ്രസ് (20931): വെള്ളിയാഴ്ചകളില്‍ രാവിലെ 11.15 ന് പകരം 09.10 ന് പുറപ്പെടും.
തിരുവനന്തപുരം നോർത്ത് – പോർബന്തർ എക്സ്പ്രസ് (20909): ഞായറാഴ്ചകളില്‍ രാവിലെ 11.15 ന് പകരം 09.10 ന് പുറപ്പെടും.
മറ്റ് പ്രധാന ട്രെയിനുകള്‍

തിരുനെല്‍വേലി – ജാംനഗർ എക്സ്പ്രസ് (19577): തിങ്കള്‍, ചൊവ്വാഴ്ചകളില്‍ രാവിലെ 08.10 ന് പകരം പുലർച്ചെ 05.10 ന് തിരുനെല്‍വേലിയില്‍ നിന്ന് പുറപ്പെടും.
തിരുനെല്‍വേലി – ഗാന്ധിധാം ഹംസഫർ എക്സ്പ്രസ് (20923): വ്യാഴാഴ്ചകളില്‍ രാവിലെ 08.10 ന് പകരം പുലർച്ചെ 05.10 ന് പുറപ്പെടും.
മഡ്ഗാവ് – എറണാകുളം വീക്ക്‌ലി എക്സ്പ്രസ് (10215): ഞായറാഴ്ചകളില്‍ മഡ്ഗാവ് ജങ്ഷനില്‍ നിന്ന് രാത്രി 19.30 ന് പകരം 21.00 ന് പുറപ്പെടും.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

മണ്‍സൂണ്‍ സമയക്രമം ഒക്ടോബർ 20 വരെ നിലവിലുണ്ടാകും. അതിനാല്‍ കൊങ്കണ്‍ പാത വഴി യാത്ര ചെയ്യുന്നവർ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തുന്നതിന് മുൻപ് തങ്ങളുടെ ട്രെയിനുകളുടെ കൃത്യമായ സമയവിവരങ്ങള്‍ ഔദ്യോഗിക എൻക്വയറി സംവിധാനങ്ങള്‍ (IRCTC / NTES) വഴി പരിശോധിച്ച്‌ ഉറപ്പുവരുത്തേണ്ടതാണ്.