Spread the love

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതി അഷ്കറിനെതിരെ കൂടുതല്‍ ഗുരുതര പരാതികള്‍.

video
play-sharp-fill

ആദ്യ ഭാര്യ ആമിനയുടെ സഹോദരൻ്റെ മുങ്ങി മരണത്തിലും അഷ്കറുമായി വിവാഹം നിശ്ചയിച്ചിരുന്ന മറ്റൊരു യുവതിയുടെ മരണത്തിലും അഷ്കറിന് പങ്കുണ്ടെന്നാണ് സംശയം.

അഷ്ക്കറിനെതിരായ പരാതികളില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ വിമർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നരവയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച്‌ കൊലപ്പെടുത്തി, ആദ്യ ഭാര്യ ആമിനയെ മൃതപ്രായയാക്കിയെന്ന് പരാതി, ആദ്യം വിവാഹം നിശ്ചയിച്ചിരുന്ന യുവതി ജീവനൊടുക്കി അങ്ങനെ അഷ്കറിനെ കുറിച്ച്‌ ഉയരുന്നത് അതീവ ഗുരുതര സംശയങ്ങളാണ്.

വിവാഹബന്ധത്തില്‍ നിന്ന് അഷ്കർ പിന്മാറിയതോടെ ചിറയിൻകീഴ് സ്വദേശിയായ യുവതി ജീവനൊടുക്കിയെന്നാണ് മൊഴികള്‍. ഇതിന് പിന്നാലെയാണ് ആമിനയെ വിവാഹം കഴിച്ചത്. ആമിനയെ ക്രൂരമായി ഉപദ്രവിച്ച്‌ കോമയിലാക്കിയെന്ന പരാതിക്ക് പുറമേ ആമിനയുടെ സഹോദരന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.