Spread the love

തിരുവനന്തപുരം: കാലവർഷം പടിവാതിൽക്കൽ എത്തി നിൽക്കെ സംസ്ഥാനത്ത് മെയ് മാസത്തിൽ ലഭിച്ചത് 12 % അധിക മഴയെന്ന് കണക്കുകൾ.

video
play-sharp-fill

മെയ് മാസത്തിൽ കേരളത്തിൽ മൊത്തത്തിൽ സാധാരണയേക്കാൾ 12% കൂടുതൽ മഴ ലഭിച്ചു

എന്നാൽ കഴിഞ്ഞ വര്ഷം 167% അധിക മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തവണ ആലപ്പുഴ ജില്ലയിലാണ് സാധാരണ ലഭിക്കേണ്ടതിനേക്കാൾ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (+96%), തൃശൂർ ,കാസർഗോഡ് , ഇടുക്കി , മലപ്പുറം , പാലക്കാട് ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.

അതേസമയം എൽനിനോ സ്വാധീനം മൂലം ഇത്തവണ കാലവർഷത്തിൽ മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഉൾപ്പെടെയുള്ള സൂചന.

വരാനിരിക്കുന്നത് 2016നേക്കാൾ കരുത്തനായ എൽ നിനോ ആകുമെന്നാണ് റിപ്പോർട്ടുകൾ. എൽ നിനോയുടെ വരവ് ഇന്ത്യക്ക് ഭീഷണിയാകും.

മൺസൂൺ എത്താൻ വൈകുന്നത് കൊണ്ടുതന്നെ രാജ്യത്ത് വിവിധയിടങ്ങളിൽ കുടിവെള്ളക്ഷാമമടക്കം നേരിട്ട് തുടങ്ങി.

എൽ നിനോ പ്രതിഭാസം രാജ്യത്തെ ബാധിച്ചാൽ ഇത്തവണ കാലവർഷം 90 ശതമാനമായി കുറയുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം പറയുന്നത്.

ഐഎംഡിയുടെ പുതിയ അറിയിപ്പനുസരിച്ച് കേരളമടക്കം ദക്ഷിണേന്ത്യയിലും മഴ ശരാശരിയിലും കുറവായിരിക്കുമെന്നാണ് നിഗമനം.

ദീർഘകാല ശരാശരിയുടെ 90% മാത്രമായിരിക്കും രാജ്യത്തെ മഴയുടെ ലഭ്യത. ഏപ്രിൽ 30 നു പുറത്തുവിട്ട പ്രവചനത്തിലും മഴ കുറയുമെന്ന സൂചന ഐഎംഡി നൽകിയിരുന്നു.

അതേസമയം സംസ്ഥാനത്ത് അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ അഞ്ചാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50

കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു