Spread the love

പാലക്കാട്: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ മാറ്റം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ.

video
play-sharp-fill

സ്കൂള്‍ സിലബസില്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും, പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നു മുതല്‍ 11 വരെയുള്ള ക്ലാസുകളിലെ സിലബസ് പരിഷ്കരണം കഴിഞ്ഞ തവണ പൂർത്തിയായതായി മന്ത്രി ചൂണ്ടിക്കാട്ടി.

ഇത്തവണ 12-ാം ക്ലാസിലെ കൂടി പരിഷ്കരണം വരുന്നതോടെ ഒരു ഘട്ടം പൂർത്തിയാകും. എന്നാല്‍ സിലബസ് ഒന്നുകൂടി കാലോചിതമാകണമെന്ന അഭിപ്രായമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാല്‍ അക്കാദമിക സമൂഹവുമായി കൃത്യമായ ചർച്ചകള്‍ നടത്തിയ ശേഷം സിലബസില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും വലിയ വെല്ലുവിളിയായ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാൻ കൃത്യമായ പദ്ധതികളുണ്ടെന്ന് മന്ത്രി പറഞ്ഞു.

മുൻ വർഷങ്ങളില്‍ പ്രവേശന നടപടികളുടെ അവസാന ഘട്ടത്തിലായിരുന്നു അഡീഷണല്‍ ബാച്ചുകളും മാർജിനല്‍ ഇൻക്രീസും അനുവദിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ലഭ്യമായ എല്ലാ സീറ്റുകളും ആദ്യഘട്ടത്തില്‍ തന്നെ നല്‍കിയിട്ടുണ്ട്.

കൂടാതെ, റവന്യൂ ജില്ല തിരിച്ചുള്ള സീറ്റ് വിതരണത്തിന് പകരം ‘വിദ്യാഭ്യാസ ജില്ല’ അടിസ്ഥാനമാക്കിയുള്ള പുതിയ മാനദണ്ഡം കൊണ്ടുവരും. ജില്ലകളെ ഒറ്റ യൂണിറ്റായി കണക്കാക്കുമ്പോള്‍, അട്ടപ്പാടിയിലെയോ നിലമ്പൂരിലെയോ വിദ്യാർഥികള്‍ക്ക് ദൂരെയുള്ള സ്കൂളുകളില്‍ സീറ്റ് ലഭിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ട്‍ ഉണ്ടാക്കുന്നുണ്ട്. ഇതൊഴിവാക്കാൻ, ഒരു വിദ്യാഭ്യാസ ജില്ലയില്‍ എത്ര കുട്ടികള്‍ എസ്‌എസ്‌എല്‍സി പാസാകുന്നുണ്ടോ അത്രയും പ്ലസ് വണ്‍ സീറ്റുകള്‍ ആ വിദ്യാഭ്യാസ ജില്ലയില്‍ തന്നെ ഉറപ്പാക്കുന്ന രീതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.