
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ മുന്‍ മന്ത്രി വി. ശിവന്‍കുട്ടി സന്ദര്‍ശിച്ചതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകന്റെ വീടിന്റെ ഫോട്ടോ ചര്‍ച്ചയാകുന്നു.
മുന്‍ മന്ത്രി വി.ശിവന്‍കുട്ടി റിമാന്‍ഡിലായവരുടെ വീട് സന്ദര്‍ശിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയാണ് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്നതാണ് വീടിന്റെ ഫോട്ടോയെന്നും നേതാക്കളുടെ മക്കളെല്ലാം സുരക്ഷിതരാണെന്നുമുള്ള കമന്റുകള്‍ വന്നത്.
ജയിലില്‍ കഴിയുന്ന പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനായി അദ്ദേഹം നടത്തിയ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സ്വന്തം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടതോടെയാണ് സോഷ്യല്‍ മീഡിയയില്‍ സിപിഎം നേതൃത്വത്തിനെതിരെ കടുത്ത ജനരോഷവും വിമര്‍ശനങ്ങളും ഉയര്‍ന്നത്. വി. ശിവന്‍കുട്ടി പങ്കുവെച്ച ചിത്രങ്ങളിലെ ഒരു സഖാവിന്റെ വീടിന്റെ അങ്ങേയറ്റം ദയനീയവും ശോചനീയവുമായ അവസ്ഥയാണ് ഇപ്പോള്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ആര്‍ക്കു വേണ്ടിയാണോ ഈ അണികള്‍ തെരുവിലിറങ്ങി കടുത്ത അക്രമം നടത്തിയത്, ആ നേതാക്കളും അവരുടെ മക്കളും വന്‍കിട സൗകര്യങ്ങളോടെ എസി റൂമുകളിലും എസി കാറുകളിലും സുഖലോലുപതയില്‍ ജീവിക്കുമ്പോള്‍, പാര്‍ട്ടിക്ക് വേണ്ടി കേസുകളില്‍ പെടുന്ന സാധാരണ അണികളുടെ ജീവിതം എത്രത്തോളം ദരിദ്രവും കഷ്ടപ്പാടുകള്‍ നിറഞ്ഞതുമാണെന്നതിന്റെ നേര്‍ചിത്രമാണ് ഈ ഫോട്ടോകള്‍ വെളിപ്പെടുത്തുന്നത്.
രാഷ്ട്രീയ നേതൃത്വത്തിന്റെ വാക്കുകള്‍ വിശ്വസിച്ച് അക്രമത്തിനിറങ്ങിത്തിരിക്കുന്ന അണികള്ക്കൊടുവില് ലഭിക്കുന്നത് ജയില്‍വാസവും ദുരിതപൂര്‍ണ്ണമായ ജീവിതവുമാണെന്ന യാഥാര്‍ത്ഥ്യം സോഷ്യല്‍ മീഡിയയിലെ കമന്റുകളിലൂടെ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ച സിപിഎം ‘രാജാവ്’ സ്വന്തം പാര്‍ട്ടി സഖാക്കളുടെയെങ്കിലും യഥാര്‍ത്ഥ ജീവിതാവസ്ഥ ഒന്നു പരിശോധിക്കണമായിരുന്നുവെന്ന് പൊതുജനം പരിഹസിക്കുന്നു.
നേതാക്കള്‍ക്കായി തെരുവില്‍ മരിക്കാനും പോലീസിന്റെ മുന്നില്‍ ധീരത കാണിക്കാനും ഇറങ്ങും മുന്‍പ്, സ്വന്തം കുടുംബത്തെക്കുറിച്ചും തങ്ങളെ ജനിപ്പിച്ച മാതാപിതാക്കളുടെയും മക്കളുടെയും ഭാര്യയുടെയും ഭാവിയെക്കുറിച്ചും അണികള്‍ ഒരുവട്ടമെങ്കിലും ചിന്തിക്കണമെന്ന അഭ്യര്‍ത്ഥനകളാണ് ചിത്രങ്ങള്‍ക്ക് താഴെ ഉയരുന്നത്. സാധാരണക്കാരായ അണികള്‍ ജയിലിലായാല്‍ ഒരു നേതാവിനും അവരുടെ കുടുംബത്തിന്റെ കാര്യത്തില്‍ ഒരു ഉത്തരവാദിത്വവും ഉണ്ടാകില്ലെന്നും, അവരുടെ അഭാവത്തില്‍ ആകെക്കൂടി ആ വീട് പാര്‍ട്ടി ഓഫീസാക്കി മാറ്റുക എന്നതിനപ്പുറം ഒരു സഹായവും നേതാക്കള്‍ ചെയ്യാറില്ലെന്നും വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.
ഒരു രാഷ്ട്രീയ നേതാവിന്റെയോ വലിയ സഖാവിന്റെയോ മക്കള്‍ ഇത്തരം ഒരു പ്രശ്നങ്ങള്‍ക്കും പോകില്ലെന്നും അവരെ അതിനായി ആരും പ്രോത്സാഹിപ്പിക്കാറില്ലെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയക്കാര്‍ പാവപ്പെട്ട അണികളെ വെറും കളിപ്പാവകളാക്കി കുരുതി കൊടുക്കുകയാണെന്നും, വീടിന്റെ ദയനീയ അവസ്ഥ കാണുമ്പോള്‍ ഇതിനേക്കാള്‍ നല്ല വൃത്തിയും ഭക്ഷണവും ജയിലില്‍ തന്നെയാവും ലഭിക്കുകയെന്നും കടുത്ത ഭാഷയില്‍ ആളുകള്‍ പ്രതികരിക്കുന്നുണ്ട്.







