Spread the love

തിരുവനന്തപുരം രണ്ട് മാസത്തെ അവധിക്കാല തിമിർപ്പിന് വിരാമമിട്ട് കുട്ടികൂട്ടം ഇന്ന് സ്കൂളുകളിലേക്ക് തിരികയെത്തും. പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ പതിവ് പോലെ വർണവൈവിദ്ധ്യങ്ങൾ നിറഞ്ഞ അലങ്കാരങ്ങളാണ് എല്ലാ സ്കൂളുകളിലും ഒരുക്കിയിരിക്കുന്നത്.

video
play-sharp-fill

ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലായി 42 ലക്ഷത്തോളം കുട്ടികളാണ് ഇന്ന് സ്‌കൂളുകളിലേക്ക് എത്തുക. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും.

ഒന്നാം ക്ലാസിലേക്ക് മൂന്ന് ലക്ഷത്തോളം കുഞ്ഞുങ്ങള്‍ എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങുകള്‍ പട്ടം ജിഎസ്എസ് സ്‌കൂളില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവേശനോത്സവത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് വര്‍ണാഭമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ചടങ്ങില്‍ മുഖ്യമന്ത്രിയെ കൂടാതെ വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍, ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍, ഗതാഗതമന്ത്രി സി പി ജോണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.

ചടങ്ങുകള്‍ വര്‍ണാഭമായി തന്നെ നടത്തുമെങ്കിലും ചെലവ് ചുരുക്കലിന്റെ ഭാഗമായി ആഡംബരങ്ങള്‍ കുറയ്ക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കുട്ടികളുമായി സംവദിക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വിവിധ കലാപരിപാടികള്‍ക്കായി മുതിര്‍ന്ന കുട്ടികളും റെഡിയായി കഴിഞ്ഞു. വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് ഇന്ന് സൈബര്‍സുരക്ഷാ പ്രതിജ്ഞയെടുക്കും. പഠനസമയം ഉറപ്പാക്കാന്‍ വിദ്യാഭ്യാസ കലണ്ടറും തയ്യാറായിട്ടുണ്ട്.