Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. ബൈക്ക് അപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച കണ്ണൂർ സ്വദേശി അർജുന്റെ (23) നാല് അവയവങ്ങൾ ആണ് ദാനം ചെയ്യുന്നത്. ഹൃദയം, കരൾ, വൃക്കകൾ എന്നിവയാണ് ദാനം ചെയ്യുന്നത്.

video
play-sharp-fill

കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന 48 വയസുള്ള മലപ്പുറം സ്വദേശിക്കാണ് ഹൃദയം നൽകുന്നത്. കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കും ഒരു വൃക്ക കണ്ണൂർ ആസ്റ്റർ മിംസിലേക്കും മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും നൽകും.

ഈ മാസം ഇരുപത്തിയെട്ടിനാണ് അർജുൻ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുന്നത്. തുടർന്ന് കണ്ണൂർ ആസ്റ്റർ മിംസിൽ ചികിത്സയിലായിരുന്ന അർജുന് മസ്തിഷ്ക്ക മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group