
കോട്ടയം: കോട്ടയം നഗരത്തിലും സമീപപ്രദേശങ്ങളിലും അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതകുരുക്ക് പരിഹരിക്കാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദേശപ്രകാരം നാളെ രാവിലെ 11ന് കളക്ടറേറ്റില്‍ യോഗം ചേരും.
തിരുവഞ്ചൂർ രാധാകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കും. ചെറിയൊരു പ്രകടനം നടന്നാല്‍ വാഹനങ്ങള്‍ തിരിച്ചുവിട്ടും വഴി ബ്ലോക്ക് ചെയ്തും മണിക്കൂറുകളോളം നഗരഗതാഗതം താറുമാറാകുന്ന സ്ഥിതിയാണിപ്പോള്‍.
കഴിഞ്ഞദിവസം എസ്.എഫ്.ഐ മാർച്ച് രാവിലെ നടക്കുമെന്ന് കരുതി വഴി ബ്ലോക്ക് ചെയ്തെങ്കിലും ഉച്ചകഴിഞ്ഞായിരുന്നു മാർച്ച് നടന്നത്. അതുവരെ കളക്ടറേറ്റ് ഭാഗത്ത് റോഡ് ബ്ലോക്ക് ചെയ്തു പൊലീസ് ജനങ്ങളെ ദുരിതത്തിലാക്കിയത് വാർത്തയായിരുന്നു. ഉപരാഷ്ട്രപതിയുടെ വരവ് പ്രമാണിച്ചുള്ള നിയന്ത്രണങ്ങളെ തുടർന്ന് ഇന്നലെയും നഗരത്തില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പീക്കർ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ കുരുക്കില്‍ കുടുങ്ങി. സിഗ്നല്‍ ലൈുകള്‍ പലതും പ്രവർത്തിക്കാത്തതും ആവശ്യത്തിന് ട്രാഫിക് പൊലീസ് ഇല്ലാത്തതും വാഹന പാർക്കിംഗ് സൗകര്യ കുറവും ഇടറോഡുകള്‍ വീതി കൂട്ടി വികസിപ്പിക്കാത്തതുമെല്ലാം ഗതാഗതകുരുക്കിന് കാരണമായി.
ശാസ്ത്രീ റോഡിലെ അനധികൃത പാർക്കിംഗ് ഗതാഗത കുരുക്കും മറ്റൊരു അപകട ഭീഷണിയുമായി നിലനിൽക്കുന്നു. രാവിലെയും വൈകുന്നേരവും ബസ് ബേയിൽ ബസ് നിർത്താതെ തൊട്ടുപിന്നിൽ നിർത്തി ആളെ കയറ്റുന്നതാണ് പ്രശ്നം. പി.ടി. ചാക്കോ പ്രതിമയുടെ താഴെ മുതൽ ബസ് നിർത്തിയിടും. ഇത് ഗതാഗത കുരുക്കിനും അപകടത്തിനും ഇടയാക്കുന്നു. നല്ല ബസ്ബേ താഴെയുണ്ടെങ്കിലും അവിടേക്ക് പോകാതെ വഴിയിൽ നിർത്തി ആളെ കയറ്റുകയാണ് ചെയ്യുന്നത്.







