Spread the love

ഇടുക്കി: തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ. ആശുപത്രിയിലെ ജീവനക്കാരിയും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) യൂണിറ്റ് സെക്രട്ടറിയുമായ നഴ്സാണ് ജോലിക്കിടയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

video
play-sharp-fill

സംഭവത്തിന് പിന്നാലെ ആശുപത്രിയിലെ ഉന്നത നഴ്സിംഗ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുഎൻഎ രംഗത്തെത്തി. സൂപ്പർവൈസറും ചീഫ് നഴ്സിംഗ് ഓഫീസറും ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ജീവനക്കാരെ നിരന്തരമായ മാനസിക പീഡനത്തിനും ഭീഷണിപ്പെടുത്തലിനും വിധേയരാക്കിയിരുന്നുവെന്നാണ് സംഘടനയുടെ ആരോപണം.

ജീവനക്കാരുടെ കുറവും മറ്റ് തൊഴിൽസംബന്ധമായ പ്രശ്നങ്ങളും ഉന്നയിച്ച് പ്രാദേശിക യൂണിയൻ ശാഖ രൂപീകരിച്ചതിന് ശേഷമാണ് ചില ജീവനക്കാർക്കെതിരെ പ്രതികൂല സമീപനം ശക്തമായതെന്നും യുഎൻഎ ആരോപിക്കുന്നു. ആശുപത്രിയിൽ നിന്നുള്ള മാനസിക സമ്മർദവും പീഡനവും കാരണം മുൻപും നിരവധി ജീവനക്കാർ ജോലി രാജിവച്ചിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group