Spread the love

തിരുവനന്തപുരം: പളനിയിലേക്കുള്ള യാത്രയ്ക്കായി കേരളത്തില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിൻ അനുവദിച്ച്‌ റെയില്‍വെ.

video
play-sharp-fill

തുടർച്ചയായി നടത്തിയ നിരന്തര ഇടപെടലുകളുടെ ഭാഗമായി തിരുവനന്തപുരം നോർത്ത് പളനി പോടന്നൂർ സ്‌പെഷ്യല്‍ ട്രെയിൻ അനുവദിച്ചെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നിലവില്‍ തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള ആളുകള്‍ക്ക് നേരിട്ട് പളനിയിലേക്ക് പോകുന്നതിന് അമൃത എക്സ്പ്രസ് മാത്രമാണ് ഉള്ളത്. എന്നാല്‍ ഈ ട്രെയിനില്‍ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. സ്‌പെഷ്യല്‍ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ കേരളത്തില്‍ നിന്ന് പളനിയിലേക്ക് തീർത്ഥാടനത്തിന് പോകുന്നവർക്ക് ആശ്വാസമാകും.

 

കൊടിക്കുന്നില്‍ സുരേഷ് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ കുറച്ചു മാസങ്ങളായി തുടർച്ചയായി നടത്തിയ നിരന്തര ഇടപെടലുകളുടെ ഭാഗമായി തിരുവനന്തപുരം നോർത്ത് പളനി പോടന്നൂർ സ്‌പെഷ്യല്‍ ട്രെയിൻ അനുവദിപ്പിച്ചു.

തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള ആളുകള്‍ക്ക് നേരിട്ട് പളനിയിലേക്ക് പോകുന്നതിന് നിലവില്‍ അമൃത എക്സ്പ്രസ് മാത്രമാണ് ഉള്ളത്, എന്നാല്‍ പ്രസ്തുത ട്രെയിൻ രാമേശ്വരത്തേക്ക് നീട്ടിയതോടെ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ആദ്യം കോട്ടയത്ത് നിന്നോ കൊല്ലത്തുനിന്നോ പുനലൂർ, മധുര, പളനി വഴി പോടന്നൂർ / കോയമ്പത്തൂർ / ഈറോഡ് എന്നീ സ്റ്റേഷനുകളില്‍ ഒന്നിലേക്ക് ട്രെയിൻ സർവീസ് വേണമെന്ന് റെയില്‍വേ മന്ത്രിയുടെയും റെയില്‍വേ ബോർഡിന്റെ മുന്നിലും ആവശ്യം ഉന്നയിച്ചിരുന്നു.

 

കഴിഞ്ഞമാസം ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷൻ ആസ്ഥാനത്ത് നടന്ന യോഗത്തിലും ഈ കാര്യം ചർച്ച ആവുകയും കോട്ടയം കൊല്ലം എന്നീ സ്റ്റേഷനുകളില്‍ മെയിന്റനൻസ് സൗകര്യം ലഭ്യമല്ലാത്തതിനാല്‍ തിരുവനന്തപുരം നോർത്തില്‍ നിന്നും സർവീസ് ആരംഭിക്കുകയും അവിടെത്തന്നെ മെയിന്റനൻസ് നടത്തുകയും എന്ന പ്രൊപ്പോസല്‍ പ്രകാരം പ്ലാറ്റ്‌ഫോം ലഭ്യമല്ലാത്ത കോയമ്പത്തൂർ, ഈറോഡ് എന്നിവയ്ക്ക് പകരമായി നിലവില്‍ പ്ലാറ്റ്‌ഫോം ലഭ്യതയുള്ള പോടന്നൂർ / മേട്ടുപ്പാളയം സ്റ്റേഷനിലേക്ക് സർവീസ് ആരംഭിക്കുന്നതിന് തത്വത്തില്‍ തീരുമാനിക്കുകയായിരുന്നു.

 

കേരളത്തില്‍ നിന്ന് പളനിയിലേക്ക് തീർത്ഥാടനത്തിന് പോകുന്നതും കോയമ്പത്തൂർ ഈറോഡ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് വാണിജ്യ ആവശ്യത്തിന് പോകുന്നതിനുമായി കൊല്ലം ഭാഗത്തുനിന്നും നേരിട്ട് കേരളത്തിന് പ്രയോജനപ്പെടുന്ന തരത്തില്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പുനലൂർ മധുര വഴി എല്‍ എച്ച്‌ ബി കോച്ചില്‍ ട്രെയിൻ സർവീസ് യാഥാർത്ഥ്യമാകുന്നത്.

 

ആദ്യഘട്ടത്തില്‍ വീക്കിലി ട്രെയിൻ എന്ന നിലയില്‍ സർവീസ് ആരംഭിക്കണം എന്നാണ് റെയില്‍വേയോട് ആവശ്യപ്പെട്ടതെങ്കിലും നിലവില്‍ രണ്ട് സർവീസ് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്, മാത്രവുമല്ല മലയാളികള്‍ക്ക് ഗുണപാടേണ്ട സർവീസിന് കേരളത്തില്‍ രണ്ട് സ്റ്റോപ്പുകള്‍ മാത്രമാണുള്ളത്. ചെങ്കോട്ടയില്‍ നിന്ന് കോയമ്പത്തൂർ ഭാഗത്തേക്ക് മറ്റ് ട്രെയിനുകള്‍ ലഭ്യമാണെന്നിരിക്കെ റെയില്‍വേയുടെ ഈ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

 

ട്രെയിനില്‍ കൃത്യമായ പാസഞ്ചർ ഒക്കുപെൻസി ഉറപ്പാക്കുന്നതിനായി കേരളത്തിലെ ട്രെയിൻ കടന്നു പോകുന്ന പ്രധാന സ്റ്റേഷനുകളായ ചിറയൻകീഴ്, വർക്കല ശിവഗിരി, കുണ്ടറ, എഴുകോണ്‍, കൊട്ടാരക്കര, ആവണീശ്വരം, തെന്മല, ആര്യങ്കാവ് എന്നീ സ്റ്റേഷനുകളില്‍ ട്രെയിനിന് ആവശ്യമായ ബഫർ ടൈം ഉണ്ടെന്നിരിക്കെ അടിയന്തരമായി സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ തന്നെ റെയില്‍വേ ബോർഡ് പാസഞ്ചർ ഓപ്പറേഷൻ വിഭാഗം മേധാവി, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജർ, സി പി ടി എം എന്നിവരുമായി ഫോണില്‍ സംസാരിച്ച്‌ കർശന നിർദേശം നല്‍കുകയും അധികം സ്റ്റോപ്പ് ആവശ്യം ഉന്നയിച്ച്‌ റെയില്‍വേ മന്ത്രിക്കും റെയില്‍വേ ബോർഡ് ചെയർമാനും കത്ത് നല്‍കുകയും ചെയ്തു. നിലവില്‍ പ്രഖ്യാപിച്ച രണ്ട് സർവീസുകള്‍ക്ക് ശേഷവും ട്രെയിനിന്റെ സർവീസ് തുടരണമെന്ന ആവശ്യവും ഇതിനോടൊപ്പം മുന്നോട്ടുവച്ചു.