Spread the love

കൊച്ചി: വിദ്യാലയങ്ങളിൽ വിദ്യാര്‍ത്ഥിനികള്‍ക്ക് എല്ലാ മാസവും മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കുന്നതില്‍ പ്രതികരണവുമായി തൃക്കാക്കര എംഎല്‍എ ഉമാ തോമസ്.

video
play-sharp-fill

ആര്‍ത്തവം സ്ത്രീകള്‍ക്ക് ദൈവികമായി ലഭിച്ച കാര്യമാണെന്നും അത് മാറ്റിനിര്‍ത്തേണ്ട ഒന്നല്ലെന്നും ഉമാ തോമസ് പറഞ്ഞു.

ആര്‍ത്തവ അവധി നല്‍കുമ്പോള്‍ കൗമാരക്കാര്‍ക്കിടയില്‍ വിളിപ്പേരുകളുണ്ടാകാനും അധിക്ഷേപിക്കപ്പെടാനും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധ്യതയുണ്ടെന്നും കുട്ടികളെ മാറ്റി നിര്‍ത്തുന്നതിന് പകരം അവര്‍ക്ക് സൗകര്യമുണ്ടാക്കി കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും ഉമാ തോമസ് പറഞ്ഞു.

ആര്‍ത്തവ അവധിയെക്കുറിച്ച് പറഞ്ഞതില്‍ എനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നു.

ആര്‍ത്തവം ദൈവികമായി സ്ത്രീകള്‍ക്ക് ലഭിച്ച കാര്യമാണ്.അത് മാറ്റിനിര്‍ത്തേണ്ട കാര്യമൊന്നുമല്ല.

ഇത് ആരെങ്കിലും അറിഞ്ഞെങ്കില്‍ എന്നതല്ല. കൗമാരക്കാര്‍ പഠിക്കുന്ന സമയത്ത് വിളിപ്പേരുകളുണ്ടാകാനും അധിക്ഷേപങ്ങളുണ്ടാകാനും സാധ്യതയുണ്ട്.

കുട്ടികള്‍ക്ക് സൗകര്യമുണ്ടാക്കി കൊടുക്കുകയാണ് നാം ചെയ്യേണ്ടത്.

അടുത്ത ദിവസം ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ആര്‍ത്തവ അവധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.