Spread the love

മേടം ആഗ്രഹിച്ച കാര്യങ്ങളില്‍ തടസ്സങ്ങള്‍ നേരിടാം. ശത്രുശല്യം, ആരോഗ്യപ്രശ്നങ്ങള്‍, പരീക്ഷാ-വിദ്യാഭ്യാസ മേഖലകളില്‍ തിരിച്ചടികള്‍ എന്നിവയ്ക്ക് സാധ്യത.

video
play-sharp-fill

ഇടവം: തൊഴില്‍, ആരോഗ്യം, സാമ്പത്തിക കാര്യങ്ങള്‍ എന്നിവയില്‍ അനുകൂല സമയം. ജോലിയും സ്ഥാനക്കയറ്റവും സംബന്ധിച്ച ശ്രമങ്ങള്‍ ഫലം കാണും.

മിഥുനം: മത്സരങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടം കൈവരും. സന്തോഷവും ആത്മവിശ്വാസവും വർധിക്കും. വായ്പയോ ധനസഹായമോ ലഭിക്കാൻ സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർക്കടകം: കുടുംബത്തിലും ജോലിസ്ഥലത്തും അഭിപ്രായഭിന്നതകള്‍ ഉണ്ടാകാം. യാത്രകളും പ്രധാന പദ്ധതികളും പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകാതെ വരാം.

ചിങ്ങം: സാമ്പത്തിക തടസ്സങ്ങളും മാനസിക അസ്വസ്ഥതയും അലട്ടാം. വാഹനയാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കേണ്ട ദിവസമാണ്.

കന്നി: പുതിയ അവസരങ്ങള്‍ തേടിയെത്തും. ബിസിനസ്, തൊഴില്‍, മത്സരപരീക്ഷകള്‍ എന്നിവയില്‍ നേട്ടം പ്രതീക്ഷിക്കാം.

തുലാം: പ്രവർത്തനങ്ങളില്‍ മന്ദഗതിയും ആത്മവിശ്വാസക്കുറവും അനുഭവപ്പെടാം. ബന്ധങ്ങളില്‍ അകല്‍ച്ചയ്ക്കും അഭിപ്രായവ്യത്യാസങ്ങള്‍ക്കും സാധ്യത.

വൃശ്ചികം: ആരോഗ്യം, ധനം, കുടുംബബന്ധങ്ങള്‍ എന്നിവയില്‍ അനുകൂല ഫലങ്ങള്‍. മത്സരങ്ങളിലും മറ്റ് ശ്രമങ്ങളിലും വിജയം കൈവരും.

ധനു: സാമ്പത്തികവും മാനസികവുമായ സമ്മർദങ്ങള്‍ വർധിക്കാം. പ്രധാന കൂടിക്കാഴ്ചകളും തീരുമാനങ്ങളും പ്രതീക്ഷിച്ച ഫലം നല്‍കാതിരിക്കാം.

മകരം: വിദ്യാഭ്യാസം, പരീക്ഷ, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശുഭസൂചന. അംഗീകാരവും നേട്ടങ്ങളും ലഭിക്കും.

കുംഭം: തൊഴില്‍രംഗത്ത് മുന്നേറ്റത്തിനും സ്ഥാനക്കയറ്റത്തിനും സാധ്യത. സാമ്പത്തിക നേട്ടങ്ങളും ശത്രുക്ഷയവും ഫലത്തില്‍ കാണുന്നു.

മീനം: യാത്രകളിലും ദൈനംദിന പ്രവർത്തനങ്ങളിലും തടസ്സങ്ങള്‍ ഉണ്ടാകാം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്. ചില ശ്രമങ്ങള്‍ ഭാഗികമായി മാത്രമേ വിജയിക്കൂ.