Spread the love

കോഴിക്കോട്: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവ് ഉണ്ടായെന്ന പരാതിയില്‍ ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് വിശദീകരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നും രോഗിക്ക് ആവശ്യമായ ചികിത്സാ നടപടികളാണ് സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

video
play-sharp-fill

73 വയസ്സുള്ള പാര്‍വതിയുടെ വലത് ഇടുപ്പിലാണ് ശസ്ത്രക്രിയ നടത്തിയതെന്നും ശസ്ത്രക്രിയയുടെ ആവശ്യകതയും തുടര്‍ന്നുണ്ടാകാവുന്ന സങ്കീര്‍ണതകളും ബന്ധുക്കളെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയെ മൂന്ന് മണിക്കൂര്‍ ഐസിയുവില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ച ശേഷമാണ് വാര്‍ഡിലേക്ക് മാറ്റിയതെന്നും മനപ്പൂര്‍വമായോ അശ്രദ്ധ മൂലമോ പിഴവ് സംഭവിച്ചിട്ടില്ലെന്നും സൂപ്രണ്ട് വിശദീകരിച്ചു.

കാലുവേദനയെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയ്ക്കിടെ പാര്‍വതിയുടെ ഞരമ്പ് മുറിഞ്ഞുവെന്നാണ് കുടുംബത്തിന്റെ പരാതി. പരാതിയെ തുടര്‍ന്നാണ് ഡിഎംഒ ആശുപത്രി സൂപ്രണ്ടില്‍നിന്ന് റിപ്പോര്‍ട്ട് തേടിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുതരാവസ്ഥയിലായ പാര്‍വതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group