Spread the love

തിരുവനന്തപുരം: ബിജെപിയുടെ ദേശീയ-സംസ്ഥാന തലങ്ങളില്‍ ഉടൻ തന്നെ വ്യാപക പുനഃസംഘടന നടക്കാനൊരുങ്ങുന്നതായി സൂചന.

video
play-sharp-fill

ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ജൂണ്‍ മധ്യത്തോടെ പുതിയ ദേശീയ ഭാരവാഹിപ്പട്ടിക പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകള്‍.
കേരളത്തില്‍ നിന്ന് കെ. സുരേന്ദ്രൻ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ക്ക് ദേശീയ തലത്തില്‍ പുതിയ ചുമതലകള്‍ ലഭിക്കാൻ സാധ്യത കല്‍പ്പിക്കപ്പെടുന്നു.

നിലവില്‍ എ.പി. അബ്ദുള്ളക്കുട്ടി, അനില്‍ ആന്റണി എന്നിവരാണ് കേരളത്തില്‍ നിന്നുള്ള ദേശീയ ഭാരവാഹികള്‍. അതേസമയം ശോഭാ സുരേന്ദ്രൻ, ജോർജ് കുര്യൻ, പത്മജ വേണുഗോപാല്‍ എന്നിവരുടെ പേരുകളും പുതിയ പട്ടികയില്‍ പരിഗണനയിലുണ്ടെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന അധ്യക്ഷ പദവി ഒഴിയുന്ന നേതാക്കള്‍ക്ക് ദേശീയ തലത്തില്‍ ചുമതല നല്‍കുന്ന പതിവ് തുടരുകയാണെങ്കില്‍ കെ. സുരേന്ദ്രനെ ദേശീയ സെക്രട്ടറിയായി നിയമിക്കാനാണ് സാധ്യത. ശോഭാ സുരേന്ദ്രനെ മഹിളാ മോർച്ച ദേശീയ ജനറല്‍ സെക്രട്ടറിയാക്കുന്നതും പരിഗണനയിലുണ്ടെന്നാണ് സൂചന.

രാജ്യസഭാ കാലാവധി അവസാനിക്കാനിരിക്കുന്ന ജോർജ് കുര്യന് ന്യൂനപക്ഷ മോർച്ചയുടെ ദേശീയ അധ്യക്ഷനോ ജനറല്‍ സെക്രട്ടറിയോ എന്ന നിലയില്‍ പുതിയ ഉത്തരവാദിത്വം ലഭിക്കാം.

അതേസമയം അനില്‍ ആന്റണിയോ അനൂപ് ആന്റണിയോ രാജ്യസഭയിലേക്ക് പരിഗണിക്കപ്പെടുമെന്ന വിലയിരുത്തലും സജീവമാണ്. കേന്ദ്ര മന്ത്രിസഭാ വികസനം നടന്നാല്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധിത്തത്തിലും മാറ്റമുണ്ടാകാമെന്നാണ് സൂചന. നിലവില്‍ രാജ്യസഭാംഗമായ സി. സദാനന്ദൻ കേന്ദ്ര മന്ത്രിസഭയിലെത്തുമെന്ന അഭ്യൂഹങ്ങളും രാഷ്ട്രീയ വൃത്തങ്ങളില്‍ പ്രചരിക്കുന്നുണ്ട്.