
തിരുവനന്തപുരം: വന്ദേമാതരം പൂര്‍ണ്ണമായും അവതരിപ്പിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍.
വന്ദേമാതരം പൂര്‍ണമായും അവതരിപ്പിക്കാത്തത് പ്രോട്ടോകോള്‍ ലംഘനമാണെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഗവര്‍ണര്‍ അറിയിച്ചു.
ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. രേഖാമൂലമാണ് ഗവര്‍ണര്‍ സ്പീക്കറെ പ്രതിഷേധം അറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തില്‍ തന്നെ കല്ലുകടിയായി മാറിയിരിക്കുകയാണ് വന്ദേമാതര വിവാദം.
സഭയില്‍ വന്ദേമാതരം പൂർണമായി ആലപിക്കാത്തത്തില്‍ പരസ്യമായി ഗവർണർ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന നിർദ്ദേശം പാലിച്ചില്ലെന്നായിരുന്നു ഗവർണറുടെ പ്രതികരണം.
സർക്കാർ മുസ്ലിം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും വഴങ്ങിയതുകൊണ്ടാണ് വന്ദേമാതരം ആലപിക്കാത്തതെന്ന വിമർശനവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു.
ഗവർണർ പങ്കെടുക്കുന്ന ചടങ്ങില്‍ വന്ദേമാതരം മുഴുവൻ പാടണമെന്ന പ്രോട്ടോകോള്‍ സർക്കാർ പാലിച്ചില്ല. 150-ാം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതം അപമാനിക്കപ്പെട്ടു.
വന്ദേമാതരം മുഴുവനും പാടണമെന്ന നിർദേശം ലംഘിച്ചത് ലോക്ഭവനോടും ഗവർണറോടുമുള്ള അവഹേളനമാണെന്നും ബിജെപി ആരോപിച്ചു.







