Spread the love

കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ നിർമ്മാണ സ്ഥലത്ത് നിന്നും ഇരുമ്പുകഷണം കാറിന് മുകളില്‍ വീണ് സ്ത്രീക്ക് പരിക്കേറ്റ സംഭവം ആർഡിഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നല്‍കി.

video
play-sharp-fill

അപകടമുണ്ടാകാനുള്ള സാഹചര്യം, പരുക്കിന്റെ വിശദാംശങ്ങള്‍, വാഹനത്തിനുള്ള കേടുപാടുകള്‍, നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ആർ ഡി ഒ അന്വേഷിച്ച്‌ 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.

ഇത്തരം അപകടങ്ങള്‍ സംഭവിക്കാതിരിക്കാൻ കെ എം ആർ എല്ലും കരാറുകാരനും സ്വീകരിച്ച നടപടികള്‍ റിപ്പോർട്ടിലുണ്ടാവണം. അപകടത്തിന് ഇരയായ വ്യക്തിയുടെ വിലാസം റിപ്പോർട്ടിലുണ്ടാവണം.
കെ എം ആർ എല്‍ എം ഡി പ്രത്യേകം റിപ്പോർട്ട് ഹാജരാക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലൈ 14 ന് പത്തടിപാലം റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ ജില്ലാ കളക്ടറുടെയും കെ എം ആർ എല്‍ എം ഡി യുടെയും പ്രതിനിധികള്‍ ഹാജരാകണം. പത്രവാർത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.