
കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ നിർമ്മാണ സ്ഥലത്ത് നിന്നും ഇരുമ്പുകഷണം കാറിന് മുകളില്‍ വീണ് സ്ത്രീക്ക് പരിക്കേറ്റ സംഭവം ആർഡിഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നല്കി.
അപകടമുണ്ടാകാനുള്ള സാഹചര്യം, പരുക്കിന്റെ വിശദാംശങ്ങള്‍, വാഹനത്തിനുള്ള കേടുപാടുകള്‍, നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ആർ ഡി ഒ അന്വേഷിച്ച് 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.
ഇത്തരം അപകടങ്ങള്‍ സംഭവിക്കാതിരിക്കാൻ കെ എം ആർ എല്ലും കരാറുകാരനും സ്വീകരിച്ച നടപടികള്‍ റിപ്പോർട്ടിലുണ്ടാവണം. അപകടത്തിന് ഇരയായ വ്യക്തിയുടെ വിലാസം റിപ്പോർട്ടിലുണ്ടാവണം.
കെ എം ആർ എല്‍ എം ഡി പ്രത്യേകം റിപ്പോർട്ട് ഹാജരാക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലൈ 14 ന് പത്തടിപാലം റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ ജില്ലാ കളക്ടറുടെയും കെ എം ആർ എല്‍ എം ഡി യുടെയും പ്രതിനിധികള്‍ ഹാജരാകണം. പത്രവാർത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.







