
കോട്ടയം: ഗാന്ധിനഗറിൽ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ മോഷണം.വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് വ്യക്തമല്ല.
ഓഫിസിനുള്ളിൽ മുളകു പൊടി വിതറിയിട്ടുണ്ട്.. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാല തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം പുറത്ത് അറിഞ്ഞത്.
തുടർന്ന് ഇവർ വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിക്കുകയായിരുന്നു. ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിൽ ക്യാഷ് ചെസ്റ്റിൽ നിന്നും പണം നഷ്ടമായിട്ടില്ലെന്ന് കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് മദ്യത്തിന്റെ സ്റ്റോക്ക് എടുക്കുകയാണ്. മദ്യം നഷ്ടമായിട്ടുണ്ടോ എന്നറിയാൻ സ്റ്റോക്ക് പരിശോധിക്കേണ്ടി വരുമെന്ന് ബിവറേജസ് കോർപ്പറേഷൻ ജിവനക്കാർ അറിയിച്ചു. സംഭവത്തിൽ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ചു ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.2 പേർ ഷോപ്പിൽ കയറി പോകുന്നത് സി സി ടി വി ദൃശ്യത്തിൽ പതിഞ്ഞിട്ടുണ്ട്. ആളെ തിരിച്ചറിയാൻ കഴിയുമോ എന്നറിയാൻ പരിശോധന നടക്കുകയാണ്.







