Spread the love

വന്ദേമാതരം മുഴുവനായി ആലപിക്കേണ്ടതില്ല. മുഴുവൻ ചൊല്ലുക എന്നത് ആർഎസ്‌എസ് അജണ്ടയാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. അത് നടപ്പിലാക്കേണ്ട ബാധ്യത കേരളത്തിനില്ലെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു.

video
play-sharp-fill

ഇ ഡി റെയ്ഡ് പോലുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്താണ് എന്നത് അദ്ദേഹത്തോട് ചോദിക്കണം. ബിജെപി ഇതര പാർട്ടികള്‍ക്കെതിരെ കഠിനമായ നിക്കമാണ് എല്ലാ കാലത്തും ബിജെപി സർക്കാർ ചെയ്തിട്ടുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു. കോണ്‍ഗ്രസിന് അവർക്കെതിരെ വരുമ്പോള്‍ മാത്രമാണ് അവർ ഇ ഡിക്കെതിരെ പ്രതികരിക്കാറ്. എം കെ സ്റ്റാലിൻ അരവിന്ദ് കെജരിവാള്‍ എന്നിവർ ആ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. രാജ്യത്തിന്റെ വസ്തുതകള്‍ക്ക് ചേരാത്ത നടപടിയാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.